കൊച്ചി: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ ( കീം) ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണാണ് കൊച്ചിയിൽ ഫലം പ്രഖ്യാപിക്കുക.സിബിഎസ്ഇ 12-ാം ക്ലാസ് പുനർമൂല്യ നിർണയ ഫലം വൈകിയതിനാലാണ് ഇത്തവണ കീം ഫലവും വൈകിയത്. 22 ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചെങ്കിലും മാർക്ക് ചേർക്കാൻ കൂടുതൽ സമയം തേടി വിദ്യാർത്ഥികളും രക്ഷിതാക്കളും മന്ത്രിയെ സമീപിച്ചതോടെയാണ് മാറ്റുകയായിരുന്നു.
സിബിഎസ്ഇ റീവാല്യുവേഷൻ മാർക്ക് കൂടി പരിഗണിച്ച്, റാങ്ക് ലിസ്റ്റ് പരിഷ്കരിച്ച ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. വിവരങ്ങൾ https:///cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം.
കേരള എൻട്രൻസ് ഫലം ഇന്ന് പ്രഖ്യാപിക്കും


