കണ്ണൂർ | 27 ജൂൺ 2026: കണ്ണൂർ സെൻട്രൽ ജയിലിൽ അതീവ സുരക്ഷാ മാനദണ്ഡങ്ങൾ നിലനിൽക്കെ, തടവുകാരനിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒഡീഷ സ്വദേശിയായ ഉത്തം പത്ര എന്ന തടവുകാരനിൽ നിന്നാണ് ജയിൽ അധികൃതർ ഫോൺ കണ്ടെടുത്തത്.
ജയിലിലെ നാലാം ബ്ലോക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു സിം കാർഡ് അടക്കമുള്ള മൊബൈൽ ഫോൺ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ജയിൽ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതീവ സുരക്ഷയുള്ള ജയിലിനുള്ളിലേക്ക് എങ്ങനെയാണ് മൊബൈൽ ഫോണും സിം കാർഡും എത്തിയത് എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും.


