പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് ഷിഗെല്ല; മെഡിക്കൽ വിദ്യാർത്ഥികൾ അടക്കം നിരീക്ഷണത്തിൽ

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഹൗസ് സർജനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മെഡിക്കൽ വിദ്യാർത്ഥികൾ അടക്കം നിരീക്ഷണത്തിലാണെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.പ്രതിരോധ പ്രവർത്തനം ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആശുപത്രിയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേക നിരീക്ഷണത്തിൽ മാറ്റി പാർപ്പക്കുമെന്നും അധികൃതർ വ്യക്തമാക്കി.ഷിഗെല്ല ബാക്ടീരിയ മൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകും. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും രോഗം ഗുരുതരമാകാം. മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല രോഗം പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരിൽ നിന്നും രോഗം പകരാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഷിഗെല്ല കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്ക്ക് വഴിവെച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top