തൃക്കരിപ്പൂർ :ലോക കപ്പ് ഫുട്ബോൾ നടക്കുന്ന വേളയിൽ
ഫുട്ബോൾ പഠിക്കാൻ
6 വയസ്സ് മുതൽ മുകളിലോട്ടുള്ള
ആൺ – പെൺ കുട്ടികൾ
നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തിൽ
എത്തുന്നത് പതിവ് കാഴ്ച. രാവിലെയും വൈകുന്നേരവും നടക്കുന്ന ക്യാമ്പുകളിൽ
200 ഓളം കുട്ടികളാണ്
വിവിധ അക്കാദമികളിലായി പരിശീലനം നേടുന്നത്.
എസ്.എ.കെ കേരള കാസറഗോഡ്,
ടി.എസ്.എ കേരള, തൃക്കരിപ്പൂർ, സൂപ്പർ സ്ട്രൈക്കേഴ്സ്
എടാട്ടുമ്മൽ
തുടങ്ങിയ അക്കാദമികളിലെ
കുട്ടികളും
കോച്ചുമാരുമാണ്
ദിവസവും
നടക്കാവിൽ എത്തിച്ചേരുന്നത്.
പരിശീലകരായ
കെ വി ഗോപാലൻ
അഹമ്മദ് റാഷിദ്
ഗണേശൻ കെ
പ്രവീൺ കുമാർ
വൈശാഖ് എം
മഹറൂഫ്. എം
വിജോഷ് തുടങ്ങിയവരോടൊപ്പം ഇന്ത്യൻ താരങ്ങളായ എം. സുരേഷ്, മുഹമ്മദ് റാഫി,
സന്തോഷ് ട്രോഫി താരങ്ങളായ
നജേഷ് എം
കിരൺകുമാർ
ജെയിൻ
ജ്യോതിഷ്
യൂത്ത് താരം
ഹേമന്ത്
തുടങ്ങിയ താരങ്ങളും
പുതു താരങ്ങൾക്ക് നിർദ്ദേശം നൽകാൻ പരിശീലനത്തിന് എത്തുന്നു.
തൃക്കരിപ്പൂരിന്റെ
ഫുട്ബോൾ പ്രതാപം
തിരിച്ചു പിടിക്കാനുള്ള
കഠിന പ്രയത്നത്തിലാണ്
അക്കാദമികൾ..
കാല്പന്തിൻ്റെ ബാലപാഠം പഠിക്കാനും പഠിപ്പിക്കാനും തൃക്കരിപ്പൂരിലെ അക്കാദമികൾ..


