ചെന്നൈ മന്ത്രിസഭ നാളെ വികസിപ്പിക്കുന്നതോടെ, 59 വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം കോൺഗ്രസ് തമിഴ്‌നാട്ടിൽ ഭരണ പങ്കാളിയാകുന്നു. കോൺഗ്രസ് എംഎൽഎമാരായ രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവർ നാളെ മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്യും. ഇരുവരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അംഗീകാരം നൽകിയതായി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്‌സിലൂടെ അറിയിച്ചു. വിജയിൻ്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ)
മത്സരരംഗത്തുണ്ടായിരുന്ന 27 സീറ്റുകളിൽ 5 എണ്ണത്തിൽ വിജയിച്ച കോൺഗ്രസ്, ഡിഎംകെ സഖ്യം ഉപേക്ഷിച്ച് വിജയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഭരണകക്ഷിയായ ടിവികെ മറ്റ് സഖ്യകക്ഷികളെയും മന്ത്രിസഭയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിസികെ നേതാവ് തോൽ തിരുമാവളവൻ, ലീഗ് അടക്കമുള്ള കക്ഷികൾ സർക്കാരിന്റെ ഭാഗമാകണമെന്നാണ് ടിവികെ ആവശ്യപെടുന്നത്.


