തിരുവനന്തപുരം: വാൽപ്പാറ ബസ് അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ തീരുമാനം. മരിച്ചവരിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം. ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേ ചികിത്സാ ചെലവായിട്ടുണ്ടെങ്കിൽ സർക്കാർ അത് വഹിക്കുമെന്നും തീരുമാനിച്ചു.
മരിച്ച സ്കൂൾ ബസ് ഡ്രൈവർക്ക് നൗഷാദ് അലി, പാചകത്തൊഴിലാളി സാജിത, റുഖിയ, ഷക്കീല, വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ കുടുംബത്തിനാണ് സഹായ ധനം അനുവദിച്ചത്. അപകടത്തിൽപ്പെട്ട് മരിച്ച അധ്യാപികയുടെ മകൻ മുഹമ്മദ് ഷഹാദിൻ, മറ്റൊരു അധ്യാപികയുടെ മകൾ മസ്നീൻ, വാഹനത്തിൻ്റെ ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് പണം അനുവദിക്കുന്നത്.
വാൽപ്പാറ അപകടം:മരിച്ചവരിൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത 5പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാതീരുമാനം


