കളഞ്ഞുകിട്ടിയ ആഭരണത്തെ ചൊല്ലി തർക്കം; താമരശ്ശേരിയിൽ ചായക്കട ജീവനക്കാരന് പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിൽ കളഞ്ഞുകിട്ടിയ ആഭരണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് പരിക്ക്. താമരശ്ശേരിയിലെ ചായക്കട ജീവനക്കാരനാണ് പരിക്കേറ്റത്. ഉടമയെ തിരിച്ചേൽപ്പിക്കണം എന്ന് പറഞ്ഞ് ചായക്കടയിൽ ഏൽപ്പിച്ച സ്വർണാഭരണം ജീവനക്കാരൻ സ്വന്തമാക്കി എന്നാരോപിച്ചായിരുന്നു തർക്കം. ഹോട്ടൽ ജീവനക്കാരൻ ബിനേഷിനാണ് സംഭവത്തിൽ പരിക്കേറ്റത്.താമരശ്ശേരി കല്ലുവെട്ട് കുഴി നാസറിന് കളഞ്ഞുകിട്ടിയ സ്വർണം ബിനേഷിനെ സൂക്ഷിക്കാൻ ഏൽപ്പിക്കുകയായിരുന്നു. സ്വർണം കയ്യിൽ സൂക്ഷിക്കണമെന്നും ഉടമ വരുമ്പോൾ തിരികെ നൽകണമെന്നും ചട്ടംകെട്ടിയായിരുന്നു നാസർ ബിനേഷിനെ സ്വർണം ഏൽപ്പിച്ചത്. നാസർ ഇടയ്ക്ക് വന്ന് അന്വേഷിക്കുമ്പോൾ ഉടമ വന്നിട്ടില്ലെന്ന് ബിനേഷ് പറയുമായിരുന്നു. എന്നാൽ ഒരു ദിവസം സ്വർണം അന്വേഷിച്ച് നാസർ എത്തിയപ്പോൾ അത് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു എന്നായിരുന്നു നാസർ നൽകിയ മറുപടി. എന്നാൽ ബിനേഷ് പൊലീസ് സ്റ്റേഷിനിൽ പോയി അന്വേഷിച്ചപ്പോൾ അത്തരത്തിൽ ഒന്ന് അവിടെ കിട്ടിയിട്ടില്ല എന്നായിരുന്നു അവരുടെ മറുപടി.
പൊലീസ് സ്റ്റേഷനിൽ ആഭരണം എത്തിയിട്ടില്ല എന്ന് മനസിലാക്കിയ നാസർ വീണ്ടും ബിനേഷിനെ കാണാനെത്തി. അത് മുക്കുപണ്ടമായതിനാൽ കളഞ്ഞു എന്നായിരുന്നു പിന്നീട് ബിനേഷ് നൽകിയ മറുപടി. ഇതിന് പിന്നാലെ ഇന്നലെ രാത്രിയോടെ ബിനേഷും നാസറും വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടായി. സംഘർഷത്തിൽ ബിനേഷിന് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. സ്വർണാഭരണം സ്ഥലത്ത് നിന്നും കണ്ടെടുത്തെങ്കിലും ഇത് മുക്കുപണ്ടമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top