വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം

ന്യൂഡൽഹി: വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ഡൽഹി സർക്കാർ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ചു. തിരക്കേറിയ റോഡുകളിൽ അപകടമുണ്ടാകുമ്പോൾ ധാരാളം പേർ ഓടിക്കൂടുമെങ്കിലും അപകടത്തിൽപെട്ടവരെ രക്ഷിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല. നേരത്തേയുണ്ടായ ദുരനുഭവങ്ങളും നിയമപാലകരിൽ നിന്നുണ്ടായ ചോദ്യം ചെയ്യലുമൊക്കെയാവാം പിന്നോട്ടു നിർത്തുന്നത്. ഈ സാഹചര്യം പരമാവധി ഒഴിവാക്കാനാണ് സർക്കാർ പദ്ധതി. കേന്ദ്ര സർക്കാരിൻ്റെ ‘ഗുഡ് സമരിറ്റൻ’ പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രകാരമാണ് സംസ്ഥാന സർക്കാർ ‘രാഹ് വീർ പദ്ധതി’ നടപ്പാക്കുന്നത്. റോഡരികിൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കിടക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുന്നവർക്കായിരിക്കും ഈ സമ്മാനത്തിന് അർഹത.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top