കേന്ദ്ര ബജറ്റ് അവഗണനയ്ക്കെതിരെ നാളെ കരിദിനം ആചരിക്കാന്‍ സിപിഐഎം. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയര്‍ത്തും. പ്രതിഷേധ പ്രകടനം നടത്താനും തീരുമാനം. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം നിലനില്ക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
ബജറ്റിന് മുമ്പ് കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം 29 ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് ഒന്നുപോലും പരിഗണിച്ചില്ല. സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ഒരു പദ്ധതിയും കേരളത്തിന് ലഭിച്ചില്ല. കേരളത്തിന്റെ സ്വപ്നമായ എയിംസ് ഈ ബജറ്റിലും പ്രഖ്യാപിച്ചില്ല. റെയില്‍വെ വികസനത്തിനായുള്ള 7 അതിവേഗ ഇടനാഴികളിലും കേരളമില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനുള്ള. പ്രത്യേക പാക്കേജും അംഗീകരിക്കപ്പെട്ടില്ല. ആയുര്‍വ്വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന് ആയുര്‍വേദ എയിംസ് ഇല്ല. ഉള്‍നാടന്‍ ജല ഗതാഗത പദ്ധതിയിലും കേരളമില്ലെന്ന് സിപിഐഎം കുറ്റപ്പെടുത്തി.
കേന്ദ്ര ബജറ്റിലെ അവഗണന; നാളെ കരിദിനം ആചരിക്കാന്‍ CPIM


