കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻഇടിവ്. പവന് 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയായി. ഗ്രാമിന് 13,490 രൂപയാണ് ഇന്ന് മാത്രം പവന് കുറഞ്ഞത് 9,840 രൂപയാണ്. പവന് ഒറ്റയടിക്ക് 6,640 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞത്. റെക്കോർഡുകൾ കുറിച്ച സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസമാണ് വൻഇടിവുണ്ടായത്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320രൂപയാണ് കുറഞ്ഞത്. ഇന്ന് 9840 രൂപയാണ് കുറഞ്ഞത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയിൽ നിലനിൽക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.ഗ്രീൻലാൻഡിൻ്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ കൂടുതൽ തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ് പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താൻ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളുമാണ് വിപണിയിൽ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം.
സ്വർണവിലയിൽ ഇന്ന് രണ്ടാമതും വൻ ഇടിവ്


