സംസ്ഥാന ബജറ്റ്: ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു; തിരുവനന്തപുരത്ത് വി എസ് സെന്റർ

തിരുവനന്തപുരം: ആശാവർന്മാരുടെയും അംഗൺവാടി വർക്കർന്മാരുടെയും ഓണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ചു. ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ വ്യാഴാഴ്‌ച നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്. അംഗൺവാടി ഹെൽപ്പർമാർക്കു 500 രൂപയും വർധിപ്പിച്ചു.
സാക്ഷരതാ പ്രേരകുമാരുടെ ഓണറേറിയത്തിലും പ്രീപ്രൈമറി അധ്യാപകരുടെ വേതനത്തിലും മാസം 1000 രൂപയുടെ വർധനവ് വരുത്തി. സ്‌കൂൾ പാചക തൊഴിലാളികളുടെ കൂലിയിൽ ദിവസം 25 രൂപ വർധിപ്പിച്ചു. അപകടത്തിൽ പരിക്കേൽക്കുന്നവർക്കു ആദ്യത്തെ അഞ്ചു ദിവസം സൗജന്യ ചികിത്സ ലഭ്യമാക്കും- മന്ത്രി ബജറ്റിൽ പറഞ്ഞു. ബജറ്റിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങൾ പഴയ ഓട്ടോകൾ മാറ്റി ഇലക്ട്രിക് ഓട്ടോകൾ വാങ്ങാൻ 40,000 രൂപയുടെ സഹായം, പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയത്തിൽ 1000 രൂപയുടെ വർധന, ഒന്നാംക്ലാസ് മുതൽ 10-ാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കു സൗജന്യ ഇൻഷൂറുൻസ്, ഹരിത കർമ്മ സേനയ്ക്ക് ഗ്രൂപ്പ് ഇൻഷൂറൻസ്, പഞ്ചായത്തുകൾ തോറും സൗരോർജ്ജം സംഭരിച്ച് വിതരണം ചെയ്യാൻ പദ്ധതി, എല്ലാവർക്കും നേറ്റിവിറ്റി കാർഡ്, സഹകരണ മേഖലയിൽ നിന്നു വിരമിച്ചവർക്ക് മെഡിസിപ്പ് മാതൃകയിൽ ചികിത്സ, ഓട്ടോ- ടാക്‌സി തൊഴിലാളികൾക്ക് ഇൻഷൂറൻസ് പദ്ധതി, തിരുവനന്തപുരത്ത് വി എസ് അച്യുതാനൻ സെന്റർ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top