സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. നിരോധന കാലയളവിൽ യന്ത്രവത്കൃതബോട്ടുകൾ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ലെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അർധരാത്രി 12നു മുമ്പായി എല്ലാ ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കാനാണ് നിർദേശം.
തീരത്തടുപ്പിച്ച ബോട്ടുകൾ നിരോധനം അവസാനിക്കുന്ന ജൂലായ് 31ന് രാത്രി 12നുശേഷമേ മത്സ്യബന്ധനത്തിന് പുറപ്പെടാൻ പാടുളളൂ. എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കും പരമ്പരാഗത യാനങ്ങൾക്കും കടലിൽ മത്സ്യബന്ധനത്തിന് കടലിൽപോകാം. എന്നാൽ, കുഞ്ഞൻ മീനുകളെ പിടിക്കുന്നതിന് നിരോധനമുണ്ട്.
മത്സ്യത്തൊഴിലാളികൾക്ക് ഇടയിൽനിന്നും പരിശീലനം പൂർത്തിയാക്കിയ യുവാക്കൾ കടൽ സുരക്ഷ സേനാംഗങ്ങളായി ട്രോളിങ് നിരോധന സമയത്ത് പ്രവർത്തിക്കും. ഈ ഈ സമയത്ത് സമയത്ത് പെട്രോളിങ്ങിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കുമായി എല്ലാ തീരദേശ ജില്ലകളിലുമായി ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോട്ടുകളും നിരീക്ഷണത്തിനിറങ്ങും.
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം


