മഞ്ചേശ്വരത്ത് പൊലീസിനു നേരെ കല്ലേറ്; സംഭവം യുവാവിന്റെയും പെൺസുഹൃത്തിൻ്റെയും നഗ്ന ചിത്രങ്ങൾ പകർത്തിയ കേസിലെ പ്രതിയെ പിടികൂടുന്നതിനിടയിൽ

കാസർകോട്: ലോഡ്‌ജ് മുറിയിൽ അതിക്രമിച്ചു കയറി യുവാവിൻ്റെയും പെൺസുഹൃത്തിൻ്റെയും നഗ്ന വീഡിയോകളും ഫോട്ടോകളും എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പൊലീസിനെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചു. രണ്ടു പൊലീസുകാർക്കു പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. ജനുവരി 14ന് ഹൊസങ്കടിയിലെ ഒരു ലോഡ്‌ജ് മുറിയിൽ അതിക്രമിച്ചു കയറി ഉള്ളാൾ, മൊണ്ടുഗോളിയിലെ മുഹമ്മദ് ഹനീഫ് (41), പെൺസുഹൃത്ത് ദക്ഷിണ കന്നഡ, നാട്ടക്കല്ലിലെ ഇസ്രത്ത് (30) എന്നിവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണിപ്പെടുത്തിയകേസിലെ പ്രതിയായ മച്ചംപാടിയിലെ ഹൈദർ അലിയെ കസ്റ്റഡിയിലെ ടുക്കുന്നതിനിടയിലാണ് സംഭവം.യുവതി – യുവാക്കളുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ശേഷം 5000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തുവെന്നാണ് ഹൈദരലി ഉൾപ്പെടെ ഉള്ളവർക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസ്. പ്രസ്‌തുത കേസിൽ മഞ്ചേശ്വരം പൊലീസ് കടമ്പാർ, പിരാട് മൂലയിലെ കെ എ ആദിഷ് (40), ബഡാജെ, കണ്ണൂരിലെ മുഹമ്മദ് ഫൈസൽ (43), ഹൊസബെട്ടുവിലെ മൊയ്‌നുദ്ദീൻ സമാൻ (33) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു.
ഹൈദരലി ഒളിവിലായിരുന്നു. ഇയാൾ നാട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എസ് ഐ കെ ആർ ഉമേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വെള്ളിയാഴ്‌ച രാത്രി മച്ചംപാടിയിൽ എത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ഹൈദരലിയുടെ ഭാര്യ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന എട്ടോളം പേർ പൊലീസ് സംഘത്തെ അക്രമിക്കുകയും കല്ലെറിയുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. അക്രമത്തിൽ എ എസ് ഐ സദൻ, സിവിൽ പൊലീസ് ഓഫീസറായ വന്ദന എന്നിവർക്കു പരിക്കേറ്റതായി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top