പത്തനംതിട്ട: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ബന്ധു ചുറ്റിക കൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചു. പത്തനംതിട്ട കോന്നി എലിയറക്കലിൽ കഴിഞ്ഞദിവസം നടന്ന സംഭവത്തിൽ എലിയറക്കൽ സ്വദേശി വഹാബ് (52) ആണ് മരിച്ചത്. സംഭവത്തിൽ നിയാസ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിയാസിന്റെ അടുത്ത ബന്ധുവും അയൽവാസിയുമാണ് വഹാബ്.
മദ്യപിച്ചെത്തിയ നിയാസ് പതിവായി വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം മദ്യലഹരിയിൽ നിയാസ് ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് സ്ഥലത്തെത്തിയതാണ് വഹാബ്. ഇതുകണ്ട് വഹാബ് നിയാസിനെ തടയാൻ ശ്രമിച്ചു. ഇതിനിടെ നിയാസ് ചുറ്റികയെടുത്ത് വഹാബിൻ്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ വഹാബ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ബന്ധു ചുറ്റിക കൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചു


