ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് സംശയം

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗവി സ്വദേശിനിയായ അങ്കണവാടി ജീവനക്കാരിയാണ് മരിച്ചത്. 32വയസായിരുന്നു. പ്രദേശത്തെ മീനാർ മൂന്ന് ഷെഡ് വളവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതിയുടെ മൃതദേഹം തോട്ടിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. യുവതിയുടേത് കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് പിടികൂടി.
ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. റോഡിൽ നിന്നും മാറി വനത്തിനോട് ചേർന്ന നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഇവർ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് സംശയമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top