പാമ്പ് കടിയേറ്റാൽ ഇനി ആശുപത്രികൾ തേടി അലയേണ്ട; 108 ആംബുലൻസിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനായി പുതിയ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. പാമ്പ് കടിയേറ്റാൽ ആന്റി വെനമുള്ള ആശുപത്രികൾ ഏതാണെന്ന് തിരഞ്ഞ് സമയം കളയാതെ ഉടനടി 108 ആംബുലൻസ് സേവനം തേടണമെന്ന് അധികൃതർ അറിയിച്ചു.

മിക്കപ്പോഴും പാമ്പ് കടിയേറ്റാൽ ഏത് ആശുപത്രിയിലാണ് ചികിത്സ ലഭ്യമാവുക എന്നറിയാതെ രോഗിയുമായി ബന്ധുക്കൾ പല ആശുപത്രികൾ കയറി ഇറങ്ങുന്നത് പതിവാണ്. ഈ കാലതാമസം പലപ്പോഴും രോഗിയുടെ ജീവന് തന്നെ ഭീഷണിയാകാറുണ്ട്. ഇത് ഒഴിവാക്കാനാണ് ആരോഗ്യവകുപ്പിന്റെ പുതിയ നീക്കംപാമ്പ് കടിയേറ്റാൽ ആദ്യത്തെ ‘ഗോൾഡൻ അവർ’ (Golden Hour) വളരെ നിർണ്ണായകമാണ്. ഈ സമയത്തിനുള്ളിൽ തന്നെ ശരിയായ ചികിത്സ ലഭ്യമാക്കിയാൽ മരണം ഒഴിവാക്കാൻ സാധിക്കും. അതിനാൽ പരിഭ്രാന്തരാകാതെ 108 എന്ന നമ്പറിൽ വിളിച്ച് സഹായം തേടാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ഓർമ്മിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top