കുഞ്ഞിമംഗലം തീരദേശ റോഡിൽ വൻ തീപിടുത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു

കണ്ണൂർ: കുഞ്ഞിമംഗലം – കണ്ടംകുളങ്ങര തീരദേശ റോഡിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് ജനവാസ മേഖലയ്ക്ക് സമീപമുള്ള പറമ്പിലും കുറ്റിക്കാടുകളിലും തീ പടർന്നുപിടിച്ചത്. ഉണങ്ങിനിൽക്കുന്ന പുല്ലും ശക്തമായ കാറ്റും കാരണം നിമിഷനേരങ്ങൾക്കുള്ളിൽ തീ റോഡരികിലെ വലിയൊരു ഭാഗത്തേക്ക് വ്യാപിക്കുകയായിരുന്നു.

കുഞ്ഞിമംഗലം തീരദേശ റോഡിൽ വൻ തീപിടുത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു Read More »

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് വേനൽ മഴ ശക്തമാകും. ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാദ്ധ്യതയുള്ളത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം Read More »

കരിന്തളം,കാലിച്ചാമരത്ത് വൻ കവർച്ച;വീട്ടിൽ നിന്നു അഞ്ചര പവനും 40,000രൂപയും നഷ്ടപ്പെട്ടു

കാസർകോട്: നീലേശ്വരം, പൊലീസ് സ്റ്റേഷൻ പരിധിയിലെ കരിന്തളം, കാലിച്ചാമരത്ത് വീട്ടിൽ വൻ കവർച്ച .വീടിന്റെ വാതിൽ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചര പവൻ സ്വർണ്ണവും 40,000രൂപയും കവർച്ച ചെയ്തു. മീർക്കാനം തട്ടിലെ ജോർജ്ജ് സെബാസ്റ്റിയൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കരിന്തളം,കാലിച്ചാമരത്ത് വൻ കവർച്ച;വീട്ടിൽ നിന്നു അഞ്ചര പവനും 40,000രൂപയും നഷ്ടപ്പെട്ടു Read More »

തളിപ്പറമ്പ് കോടതി സമുച്ചയത്തിൽ ബോംബ് ഭീഷണി: പോലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി

തളിപ്പറമ്പ് കോടതി സമുച്ചയത്തിൽ ബോംബ് ഭീഷണിയെത്തുടർന്ന് വൻ സുരക്ഷാ പരിശോധന നടന്നു. 2026 മെയ് 6-ന് എസ് പി ഓഫീസിലേക്ക് ലഭിച്ച ഒരു ഇന്റർനെറ്റ് കോൾ സന്ദേശത്തെത്തുടർന്നാണ് ഈ പരിഭ്രാന്തി ഉണ്ടായത്. കോടതി പരിസരത്ത് സ്ഫോടകവസ്തു വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിലെ മുന്നറിയിപ്പ്. ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി സംയുക്തമായി വിശദമായ പരിശോധന ആരംഭിച്ചു. കോടതി കെട്ടിടത്തിനകത്തും പാർക്കിംഗ് ഏരിയയിലും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോടതി പരിസരത്ത്

തളിപ്പറമ്പ് കോടതി സമുച്ചയത്തിൽ ബോംബ് ഭീഷണി: പോലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി Read More »

ഊണും ബിരിയാണിയുമില്ല, കിട്ടിയത് ചെറുകടികൾ മാത്രം; ഹോട്ടൽ സമരത്തിൽ വലഞ്ഞ് ജനങ്ങൾ

കോഴിക്കോട്: ഓൺലൈൻ വിതരണ ആപ്പുകളിൽ പ്രഭാതഭക്ഷണവും ഊണ്, ബിരിയാണി തുടങ്ങിയ ഉച്ചഭക്ഷണ വിഭവങ്ങളും ലഭ്യമാകാതെ പോയതോടെ ഹോട്ടൽ സമരത്തിൽ വലഞ്ഞ് ജനം. വാണിജ്യ എൽപിജി സിലിണ്ടറിന് വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ ഹോട്ടലുകളും റസ്‌റ്ററൻ്റുകളും ബേക്കറികളും ബുധനാഴ്‌ച അടച്ചിട്ട് സമരം നടത്തിയത്. ദീർഘദൂര യാത്രക്കാരെയാണ് സമരം ഏറെ വലച്ചത്.കെഎസ്ആർടിസി സ്‌റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വന്നിറങ്ങിയവർ സമരത്തിൽ വലഞ്ഞു. റെയിൽവേ സ്‌റ്റേഷനുകളിലെ ഭക്ഷണവിതരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചെങ്കിലും സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട് സ്‌റ്റേഷനിലെ കന്റീൻ പ്രവർത്തനം നിർത്തിവച്ചതിനാൽ

ഊണും ബിരിയാണിയുമില്ല, കിട്ടിയത് ചെറുകടികൾ മാത്രം; ഹോട്ടൽ സമരത്തിൽ വലഞ്ഞ് ജനങ്ങൾ Read More »

വാക്കാണ് സത്യം; പന്തയത്തിൽ തോറ്റതിന് 70,000 രൂപയുടെ കറവപ്പശുവിനെ കൈമാറി സിപിഎം പ്രവർത്തകൻ

തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള കൗതുകകരമായ പന്തയത്തിനൊടുവിൽ വെട്ടം സ്വദേശി മുസ്‌തഫയുടെ തൊഴുത്തിലേക്ക് പുതിയൊരു അതിഥികൂടിയെത്തി. സംസ്ഥാന ഭരണമാറ്റത്തെച്ചൊല്ലി സുഹൃത്തുക്കൾക്കിടയിൽ നടന്ന വാശിയേറിയ പന്തയത്തിൽ മുസ്‌തഫയ്ക്ക് ലഭിച്ചത് 16 ലിറ്റർ പാലു നൽകുന്ന കറവപ്പശുവാണ്. മുസ്ലിം ലീഗ് പ്രവർത്തകനായ കുന്നത്ത് മുസ്‌തഫയും സിപിഎം ബ്രാഞ്ച് അംഗമായ മഹേഷും തമ്മിലായിരുന്നു ഈ അപൂർവ്വ പന്തയം. ഇരുവരും ക്ഷീരകർഷകർ കൂടിയായതുകൊണ്ടാണ് കറവപ്പശുവിനെ തന്നെ പന്തയവസ്‌തുവായി തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന മഹേഷിൻ്റെ വാദവും ഭരണം മാറുമെന്ന മുസ്‌തഫയുടെ ഉറപ്പും തമ്മിലായിരുന്നു മത്സരം.

വാക്കാണ് സത്യം; പന്തയത്തിൽ തോറ്റതിന് 70,000 രൂപയുടെ കറവപ്പശുവിനെ കൈമാറി സിപിഎം പ്രവർത്തകൻ Read More »

‘ഹൈ ഡിമാൻഡ്’; വീഴ്ച‌യ്ക്ക് ശേഷം സ്വർണ വിലയിൽ തിരിച്ചു വരവ്

തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വിലയിൽ മുന്നേറ്റം. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. ഒരു പവൻ സ്വർണത്തിന് 1,560 രൂപ വർധനവോടെ 1,10,960 രൂപയായി. ഇന്നലെ 1,09,400 രൂപയായിരുന്നു വില.ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 190 രൂപയുടെ വർധനവോടെ 13,870 രൂപയാണ് വില. ഇറാൻ – യുഎസ് സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയിൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വിലയിടിഞ്ഞതാണ് കേരളത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വില ഇടിയാൻ കാരണം. പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ

‘ഹൈ ഡിമാൻഡ്’; വീഴ്ച‌യ്ക്ക് ശേഷം സ്വർണ വിലയിൽ തിരിച്ചു വരവ് Read More »

നോട്ട വോട്ടില്‍ വര്‍ധന; നോട്ടയ്ക്ക് വീണത് വിജയിയുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വരെ വോട്ട്

ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ‘നോട്ട’ നേടിയത് ഒന്നേകാല്‍ ലക്ഷത്തോളം വോട്ടുകളാണ്. ഒരു മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും രണ്ടിടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും തോറ്റത് നോട്ട പിടിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ടിനാണ്. തെരഞ്ഞെടുപ്പില്‍ നോട്ടക്ക് രണ്ടായിരത്തിലധികം വോട്ട് കിട്ടിയ മണ്ഡലങ്ങളുമുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ നോട്ടക്ക് കുത്തിയവരുടെ എണ്ണത്തില്‍ 19,000ലധികം പേരുടെ വര്‍ധനവുണ്ടായി. ഒരു സ്ഥാനാര്‍ത്ഥിയോടും താല്‍പര്യമില്ലാത്ത വോട്ടര്‍ക്ക് തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്താന്‍ വോട്ടുയന്ത്രത്തില്‍ ഉള്‍പ്പെടുത്തിയ ബട്ടണാണ് നോട്ട ഇത്തവണ ഒരു സ്ഥാനാര്‍ത്ഥിയോടും തല്‍പര്യമില്ലെന്നറിയിച്ച് നോട്ടക്ക് കുത്തിയത്

നോട്ട വോട്ടില്‍ വര്‍ധന; നോട്ടയ്ക്ക് വീണത് വിജയിയുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വരെ വോട്ട് Read More »

ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ മലയാളി യുവതി ഉടമയുടെ മർദ്ദനമേറ്റ് മരിച്ചു

തൃശൂർ: ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ മലയാളി യുവതി ഉടമയുടെ മർദ്ദനമേറ്റ് മരിച്ചു. വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് മങ്ങാട്ട് സുനിത (47) ആണ് മർദ്ദനമേറ്റു മരിച്ചത്. മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ സുനിതയെ ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസമാണ് വെൻ്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ സുനിതയുടെ ഭർത്താവ് ഷിൻ്റോയുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. ബെംഗളൂരു സുളിബെലെയിൽ താമസിക്കുന്ന മലയാളിയായ ദീപക് കൃഷ്‌ണനാണ് സുനിതയെ മർദ്ദിച്ചതെന്നാണ് പരാതിയിൽ

ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ മലയാളി യുവതി ഉടമയുടെ മർദ്ദനമേറ്റ് മരിച്ചു Read More »

വീണ്ടും പാമ്പുകടി; കണ്ണൂരിൽ വയോധിക മരിച്ചു

കണ്ണൂരിൽ പാമ്പുകടിയേറ്റ വയോധിക മരിച്ചു. പട്ടുവം സ്വദേശി നാരായണിയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരിക്കെയാണ് മരണം. ഏപ്രിൽ 24നാണ് നാരായണിക്ക് വീട്ടുവളപ്പിൽ നിന്ന് പാമ്പിൻ്റെ കടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് പറയുന്നത്. വിഷം നാഡീവ്യൂഹത്തെ ബാധിച്ചിരുന്നു. കഴിഞ്ഞയാഴ്‌ചയാണ് പട്ടുവം മുതുകട സ്വദേശിയായ നബീസ (70) പാമ്പുകടിയേറ്റ് മരിച്ചത്.അതിനിടെ, തൃശൂർ മതിലകം കൂളിമുട്ടത്ത് വീടിൻ്റെ അടുക്കളയിൽ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പിൽ സിദ്ധിഖിന്റെ വീടിനകത്ത് നിന്നാണ് മൂർഖൻ പാമ്പിനെ പിടിച്ചത്. ഇന്നലെ രാത്രിയിലാണ് മൂർഖൻ

വീണ്ടും പാമ്പുകടി; കണ്ണൂരിൽ വയോധിക മരിച്ചു Read More »

Scroll to Top