മന്ത്രിസഭാ രൂപീകരണം: യുഡിഎഫിൽ ചർച്ചകൾ സജീവം; ലീഗിന് ആരോഗ്യവകുപ്പ് നൽകാൻ ആലോചന

സംസ്ഥാനത്തെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ചർച്ചകൾ സജീവമാകുന്നു. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് ഇത്തവണ വിദ്യാഭ്യാസ വകുപ്പിന് പകരം ആരോഗ്യ വകുപ്പ് നൽകുന്നതിനെക്കുറിച്ചാണ് നേതൃത്വം ആലോചിക്കുന്നത്. 2026 മെയ് 5-ലെ കണക്കുകൾ പ്രകാരം, വകുപ്പു വിഭജനം സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ മുന്നണിക്കുള്ളിൽ ഊർജ്ജിതമായി നടന്നു വരികയാണ്.

മന്ത്രിസഭാ രൂപീകരണം: യുഡിഎഫിൽ ചർച്ചകൾ സജീവം; ലീഗിന് ആരോഗ്യവകുപ്പ് നൽകാൻ ആലോചന Read More »

പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിന് തീപിടിച്ചു

പയ്യന്നൂർ സ്വാമി മുക്കിലെ ഈസ്റ്റേൺ വുഡ് മരമില്ലിൽ ഇന്ന് പുലർച്ചെ തീപിടിത്തം. രാവിലെ ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്. മില്ലിലെ മരത്തടി കഷ്ണങ്ങൾക്കും മെഷിനറികൾക്കുമാണ് ഭാഗികമായി തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട സമീപവാസികൾ ഉടൻ പയ്യന്നൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തോമസ് ദാനിയേലിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സീനിയർ

പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിന് തീപിടിച്ചു Read More »

ഗണേഷ് കുമാറിൻ്റെ തോൽവി പായസം വച്ച് ആഘോഷിച്ച് ഡ്രൈവിങ് സ്കൂളുകാർ; ‘ഞങ്ങളെ വഴിയാധാരമാക്കിയ മന്ത്രി’യെന്ന് പ്രതികരണം

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ പത്തനാപുരത്തെ പരാജയത്തിൽ ആഘോഷവുമായി ഡ്രൈവിങ് സ്‌കൂൾ ഉടമകളും ജീവനക്കാരും. തിരുവനന്തപുരം മുട്ടത്തറ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ പായസം വെച്ചും പടക്കം പൊട്ടിച്ചും ബോളി വിതരണം ചെയ്‌തും തോൽവി ആഘോഷം പൊടിപൊടിച്ചു. മന്ത്രി എന്ന നിലയിൽ ഗണേഷ് കുമാർ കൊണ്ടുവന്ന പുതിയ നിയമങ്ങൾ ഡ്രൈവിങ് സ്കൂൾ മേഖലയെ തകർത്തെന്നും ഡ്രൈവിങ് സ്‌കൂൾ നടത്തുന്നവരെ വഴിയാധാരമാക്കിയ മന്ത്രിയുടെ പരാജയം ആഘോഷിക്കാനാണ് തീരുമാനമെന്നും ഇവർ പറയുന്നു.സാധാരണക്കാരുടെ സ്ഥാപനങ്ങൾ പൂട്ടിക്കുക എന്നതായിരുന്നു ഗണേഷ് കുമാറിന്റ

ഗണേഷ് കുമാറിൻ്റെ തോൽവി പായസം വച്ച് ആഘോഷിച്ച് ഡ്രൈവിങ് സ്കൂളുകാർ; ‘ഞങ്ങളെ വഴിയാധാരമാക്കിയ മന്ത്രി’യെന്ന് പ്രതികരണം Read More »

നിതിന്‍ രാജിന്റെ ആത്മഹത്യ; ഡോ.എം.കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസിനോട് നിലപാട് തേടി ഹൈക്കോടതി

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബി ഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ.എം.കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസിനോട് നിലപാട് തേടി ഹൈക്കോടതി. മെയ് 15 നകം പൊലീസ് മറുപടി നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ഡോ. റാം മുന്‍കൂര്‍ ജാമ്യഅപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ എത്തിയത്. ഇതുവരെ ഒളിവില്‍പോയ റാമിനെ കണ്ടെത്താന്‍

നിതിന്‍ രാജിന്റെ ആത്മഹത്യ; ഡോ.എം.കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസിനോട് നിലപാട് തേടി ഹൈക്കോടതി Read More »

‘നിങ്ങൾ രാജ്യത്തിൻ്റെ മുഖ്യമന്ത്രിയാണോ? എന്താണ് ശബരിമലയിൽ കാര്യം?’ ശബരിമല കേസിൽ യങ് ലോഴ്് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ദില്ലി: ശബരിമല യുവതി പ്രവേശന കേസിൽ യങ് ലോഴ്‌സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നിങ്ങൾ ആരാണ് വിശ്വാസകാര്യങ്ങളിൽ ഇടപെടാനെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. നിങ്ങൾക്ക് എന്താണ് ശബരിമലയിൽ കാര്യം? നിങ്ങൾ രാജ്യത്തിൻ്റെ മുഖ്യമന്ത്രിയാണോ എന്നായിരുന്നു ജസ്റ്റിസിൻ്റെ ചോദ്യം.യുവാക്കളായ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കൂ എന്നും നാഗരത്ന യങ് ലോഴ്സ് അസോസിയേഷനെ പരിഹസിച്ചു. നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് സംഘടന എന്നും കോടതി വിമർശിച്ചു. ആരാണ് നിങ്ങളുടെ പ്രസിഡന്റ് എന്നും അഭിഭാഷകനോട് കോടതി ചോദിച്ചു. നൗഷാദ് അലി എന്ന് വ്യക്തിയാണെന്ന്

‘നിങ്ങൾ രാജ്യത്തിൻ്റെ മുഖ്യമന്ത്രിയാണോ? എന്താണ് ശബരിമലയിൽ കാര്യം?’ ശബരിമല കേസിൽ യങ് ലോഴ്് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി Read More »

പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം കുഴിയിലേക്ക് വീണു; 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ആലപ്പുഴ: പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനം കുഴിയിലേക്ക് വീണ് കൗമാരക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. കാരന്തൂർ സ്വദേശി ഷാദിൽ അലി (18), കുന്നമംഗലം സ്വദേശി നിഹാൽ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഷാദിലിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നമംഗലം മുക്കം റോഡ് ജംക്ഷനിൽ കഴിഞ്ഞദിവസമാണ് സംഭവം. യുഡിഎഫ് പ്രവർത്തകർ ആഹ്‌ലാദ പ്രകടനം നടത്തുന്നതിനിടെ നമ്പർ മറച്ച നിലയിൽ ഒരു വാഹനം ശ്രദ്ധയിൽപ്പെട്ട പൊലീസ് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ വാഹനം നിർത്താതെ

പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം കുഴിയിലേക്ക് വീണു; 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് Read More »

ഔദ്യോഗിക വാഹനമില്ല, അകമ്പടിയില്ല! പിണറായി വിജയൻ തിരുവനന്തപുരത്തെത്തി; സ്വീകരിക്കാനെത്തിയത് എകെജി സെന്ററിലെ വാഹനം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കടുത്ത തോൽവിക്ക് പിന്നാലെ അതിവേഗം രാജിവെച്ച മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തെത്തി. വി ശിവൻകുട്ടി, വി റോയ്, എ എ റഹീം എന്നിവർ പിണറായി വിജയനെ സ്വീകരിക്കാനെത്തി. എകെജി സെന്ററിലെ വാഹനമാണ് പിണറായി വിജയനെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഉപയോഗിക്കുന്ന വാഹനമാണ് എത്തിയത്. അകമ്പടി വാഹനം ഒഴിവാക്കി, പൈലറ്റ് വാഹനത്തിന്റെ മാത്രം അകമ്പടിയൊടെയായിരുന്നു പിണറായി വിജയന്റെ യാത്ര.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് നേരെ ക്ലിഫ് ഹൗസിലേക്കാണ് പിണറായി

ഔദ്യോഗിക വാഹനമില്ല, അകമ്പടിയില്ല! പിണറായി വിജയൻ തിരുവനന്തപുരത്തെത്തി; സ്വീകരിക്കാനെത്തിയത് എകെജി സെന്ററിലെ വാഹനം Read More »

ആരാകും മുഖ്യമന്ത്രി? മന്ത്രിസഭയിലേക്ക് ആരൊക്കെ? 11 മന്ത്രിമാരും സ്‌പീക്കർ പദവിയും കോൺഗ്രസിന്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയത്തിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച സജീവം. നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ ഒരാൾ എത്തുമോ? അതല്ല കെസി വേണുഗോപാൽ ഡൽഹിയിൽ നിന്ന് എത്തുമോ എന്ന ആകാംക്ഷയിലാണ് കേരള രാഷ്ട്രീയം. വി ഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല പക്ഷങ്ങൾ മുഖ്യമന്ത്രി കസേരയിൽ അവകാശവാദവുമായി രംഗത്തുണ്ട്. ഡൽഹിയിൽ നിന്നും പാർട്ടിയുടെ നിരീക്ഷകർ എത്തുന്നതിന് മുമ്പായി പരമാവധി എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തിരക്കിട്ട നീക്കവും സജീവമാണ്. നാളെ കോൺഗ്രസിൻ്റെ പാർലമെൻ്ററി

ആരാകും മുഖ്യമന്ത്രി? മന്ത്രിസഭയിലേക്ക് ആരൊക്കെ? 11 മന്ത്രിമാരും സ്‌പീക്കർ പദവിയും കോൺഗ്രസിന് Read More »

വാഹനാപകടത്തിൽ നടൻ സന്തോഷ് നായർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: വാഹനാപകടത്തിൽ നടൻ സന്തോഷ് നായർക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഏനാത്ത് സന്തോഷ് നായർ സഞ്ചരിച്ച കാർ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ സന്തോഷിന്റെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ ഇരുവരെയും അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നടൻ്റെ ജീവൻ രക്ഷിക്കാനായില്ല. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സന്തോഷ് നായരുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം മോഹിനിയാട്ടമാണ്. 1982 ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്‌ത ‘ഇതു ഞങ്ങളുടെ കഥ’ എന്ന സിനിമയിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്കെത്തുന്നത്. ‘ഏപ്രിൽ 18’,

വാഹനാപകടത്തിൽ നടൻ സന്തോഷ് നായർക്ക് ദാരുണാന്ത്യം Read More »

മാറ്റമില്ലാതെ സ്വർണവില; പവന് 1,10,680 രൂപ

കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. രാജ്യാന്തര വില താഴേക്ക് നീങ്ങിയെങ്കിലും കേരളത്തിൽ വില മാറ്റേണ്ടെന്ന് വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമാണ് വില. ഔൺസിന് 19 ഡോളർ കുറഞ്ഞ് 4610 ഡോളറാണ് രാജ്യാന്തര വില. ഹോർമുസിനെ ചൊല്ലി യുഎസും ഇറാനും തമ്മിലെ തർക്കം വീണ്ടും കലുഷിതമായിട്ടുണ്ട്. എങ്കിലും, ഹോർമുസിലെ കപ്പലുകളെ മോചിപ്പിക്കുമെന്ന ട്രംപിൻ്റെ പുതിയ പ്രസ്‌താവനയ്ക്കും എണ്ണ ഉൽപാദനം കൂട്ടാനുള്ള ഒപെക് പ്ലസിന്റെ തീരുമാനത്തിനും പിന്നാലെ ക്രൂഡോയിൽ വില കുറഞ്ഞിരുന്നു. ഇതാണ്,

മാറ്റമില്ലാതെ സ്വർണവില; പവന് 1,10,680 രൂപ Read More »

Scroll to Top