കേരളത്തിൽ വേനൽച്ചൂട് രൂക്ഷം; അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ കനത്ത വേനൽച്ചൂട് തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പല ജില്ലകളിലും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഇവിടെ 41.1 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നും, വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പുണ്ട്. വയനാട്, ഇടുക്കി ഒഴികെ 12 ജില്ലകളിൽ യെല്ലോ […]

കേരളത്തിൽ വേനൽച്ചൂട് രൂക്ഷം; അതീവ ജാഗ്രതാ നിർദ്ദേശം Read More »

തൃക്കരിപ്പൂരിലെ കോട്ടയും പൊട്ടി; സന്ദീപ് വാര്യർക്ക് അട്ടിമറി വിജയം

കാസർകോട്: രക്തസാക്ഷികളുടെ നാടായ കയ്യൂരും ചീമേനിയും ഉൾപ്പെടുന്ന തൃക്കരിപ്പൂർ നിയമസഭാ മണ്ഡലം യു ഡി എഫ് പിടിച്ചെടുത്തു. നാലായിരത്തിൽപ്പരം വോട്ടുകൾക്കു സി പി എമ്മിലെ വി പി പി മുസ്‌തഫയെ കീഴടക്കിക്കൊണ്ടാണ് യു ഡി എഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ കാസർകോട് ജില്ലയിലെ കന്നി മത്സരത്തിൽ വിജയക്കൊടി നാട്ടിയത്. മണ്ഡലത്തിന്റെറെ രൂപീകരണത്തിനു ശേഷം ഇതാദ്യമായാണ് തൃക്കരിപ്പൂർ മണ്ഡലം സി പി എമ്മിനു നഷ്ടമാകുന്നത്. അനിശ്ചിതത്വത്തിനു ഒടുവിലാണ് തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യർ ഗോദയിൽ ഇറങ്ങിയത്.

തൃക്കരിപ്പൂരിലെ കോട്ടയും പൊട്ടി; സന്ദീപ് വാര്യർക്ക് അട്ടിമറി വിജയം Read More »

പയ്യന്നൂരിൽ വിജയിച്ച് കുഞ്ഞികൃഷ്ണൻ

കണ്ണൂർ: സിപിഎമ്മിൻ്റെ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന മണ്ഡലമായിരുന്നു കണ്ണൂരിലെ പയ്യന്നൂർ. 2021ൽ 49,780 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ടിഐ മധുസൂദനൻ വിജയിച്ചു. ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു പയ്യന്നൂർ. സ്വാഭാവികമായി ഇത്തവണയും എൽഡിഎഫ് വിജയിക്കുമെന്ന് കണക്കുകൂട്ടി. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ വിമതനായി രംഗത്തെത്തി. ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, പാർട്ടി ഓഫിസ് നിർമാണ ഫണ്ട് തട്ടിപ്പ്, തെരഞ്ഞെടുപ്പ് കമ്മിറ്റി ഫണ്ട് തട്ടിപ്പ് എന്നിവ ഉയർത്തി, കുഞ്ഞികൃഷ്ണൻ പരസ്യമായി രംഗത്തെത്തി. ആദ്യഘട്ടത്തിൽ പാർട്ടിയായിരുന്നില്ല,

പയ്യന്നൂരിൽ വിജയിച്ച് കുഞ്ഞികൃഷ്ണൻ Read More »

മൂന്ന് സംസ്ഥാനങ്ങളിലും ഭരണമാറ്റം, ഏറെ ഞെട്ടിയത് തമിഴ്‌നാടും സ്റ്റാലിനും, ഒന്നര പതിറ്റാണ്ട് കാലത്തെ മമത ഭരണത്തിനും അവസാനം

ദില്ലി: ബംഗാൾ, തമിഴ്നാട്, കേരളം തുടങ്ങിയ മൂന്ന് പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ ഭരണമാറ്റത്തിലേക്ക്. അപ്രതീക്ഷിത തോൽവിയേറ്റു വാങ്ങിയ തമിഴ്‌നാട് രാഷ്ട്രീയമാണ് ഏറെ ഞെട്ടിച്ചത്. കേരളത്തിലും ബംഗാളിലും ഭരണമുന്നണി കടുത്ത മത്സരം നേരിടുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഡിഎംകെയുടെ പതനം അപ്രവചനീയമായിരുന്നു. കേരളത്തിൽ ഏറെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും മത്സരിച്ചത്. നേരിയ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുമെന്ന് എൽഡിഎഫ് പ്രതീക്ഷിച്ചെങ്കിലും എല്ലാം തകിടം മറിയുന്നതായിരുന്നു ഫലം. നിലവിൽ 100 സീറ്റിനടുത്ത് 1 യുഡിഎഫ് നേടുമെന്നാണ് കണക്കുകൾ പറയുന്നത്. ഒരുസമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പോലും

മൂന്ന് സംസ്ഥാനങ്ങളിലും ഭരണമാറ്റം, ഏറെ ഞെട്ടിയത് തമിഴ്‌നാടും സ്റ്റാലിനും, ഒന്നര പതിറ്റാണ്ട് കാലത്തെ മമത ഭരണത്തിനും അവസാനം Read More »

സൈക്കിളിൽ സഞ്ചരിച്ച് വോട്ടു ചോദിച്ചു; ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം മറി കടക്കാൻ മകൻ ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിൽ ചാണ്ടി ഉമ്മൻ വൻ വിജയത്തിലേക്ക്. ഏഴു റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ 43,000 ൽപ്പരം വോട്ടുകൾക്കു മുന്നിൽ. പിതാവ് ഉമ്മൻചാണ്ടി നേടിയ വിജയം മറികടക്കുന്ന നിലയിലേക്കാണ് മകൻ്റെ ലീഡ് നില ഉയർന്നു കൊണ്ടിരിക്കുന്നത്. ഫ്ളക്‌സുകളോ ബോർഡുകളോ വർണ്ണപ്പൊലിമകളോ ഇല്ലാതെയാണ് ചാണ്ടി ഉമ്മൻ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. സൈക്കിളിൽ സഞ്ചരിച്ചാണ് പ്രചരണം നടത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി മറ്റു മണ്ഡലങ്ങളിലും പ്രചരണത്തിനു ചാണ്ടി ഉമ്മൻ എത്തിയിരുന്നു. ജയ്ക്ക് സി തോമസ് ആണ്

സൈക്കിളിൽ സഞ്ചരിച്ച് വോട്ടു ചോദിച്ചു; ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം മറി കടക്കാൻ മകൻ ചാണ്ടി ഉമ്മൻ Read More »

ചെർക്കളയിൽ യുവതിയെ കാണാതായി

കാസർകോട്: ചെർക്കളയിലെ ക്വാർട്ടേഴ്‌സിൽ താമസക്കാരിയായ യുവതിയെ കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കർണ്ണാടക, ഹൊസനൂർ സ്വദേശിനിയായ രത്ന (30)യെയാണ് കാണാതായത്. മെയ് രണ്ടിന് ചെർക്കളയിലെ ക്വാർട്ടേഴ്‌സിൽ നിന്നാണ് ഭാര്യയെ കാണാതായതെന്ന് ഭർത്താവ് ദേവപ്പ നൽകിയ പരാതിയിൽ പറഞ്ഞു.

ചെർക്കളയിൽ യുവതിയെ കാണാതായി Read More »

താമരശ്ശേരിയിൽ വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്, വീട്ടുടമ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

താമരശ്ശേരി: രാത്രി കിടക്കുന്നതിന് മുൻപ് ശുചിമുറിയിലെത്തിയ ഗൃഹനാഥൻ കാണുന്നത് ക്ലോസറ്റിൽ നിന്ന് പുറത്തേയ്ക്ക് വരുന്ന മൂർഖൻ പാമ്പിനെ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി ചാലക്കര ഫൈസലിൻ്റെ വീട്ടിലെ ശുചി മുറിയിലെ ഇന്ത്യൻ സ്റ്റൈൽ ക്ലോസറ്റിനകത്താണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. രാത്രി ശുചിമുറിയിൽ കയറിയ വീട്ടുടമയ്ക്ക് നേരെ മൂർഖൻ പാമ്പ് ചീറ്റിയെത്തിയതോടെ ഗൃഹനാഥൻ പുറത്തിറങ്ങി ആർആർടി സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂർ നേരത്തെ സാഹസിക പരിശ്രമത്തിന് ഒടുവിൽ പിടികൂടി. ടോയ്‌ലെറ്റ് സീറ്റ് ഏറെക്കുറെ പൂർണമായി പൊളിച്ച് നീക്കിയ

താമരശ്ശേരിയിൽ വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്, വീട്ടുടമ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക് Read More »

കാസർകോട്ട് മൂന്നു റൗണ്ട് പൂർത്തിയായി; കല്ലട്ര മാഹിന് 15944 വോട്ടും അശ്വിനിക്ക് 8954 വോട്ടും

കാസർകോട്: കാസർകോട് നിയമസഭാ മണ്ഡലത്തിൽ മൂന്നു റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി. ഈ സമയത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥി കല്ലട്ര മാഹിൻ 15944 വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥിയായ എംഎൽ അശ്വിനി 8954 വോട്ടും എൽഡിഎഫ് സ്വതന്ത്രൻ ഷാനവാസ് പാദൂർ 7469 വോട്ടും നേടി. നോട്ടയ്ക്ക് 121 വോട്ടും സ്വതന്ത്രൻ എഎ ഷാനവാസിനു 182 വോട്ടും ലഭിച്ചു. ആദ്യ റൗണ്ടുകളിലായി ആകെ 32821 വോട്ടുകളാണുള്ളത്.

കാസർകോട്ട് മൂന്നു റൗണ്ട് പൂർത്തിയായി; കല്ലട്ര മാഹിന് 15944 വോട്ടും അശ്വിനിക്ക് 8954 വോട്ടും Read More »

മൂന്ന് റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് യു ഡി എഫ് മുന്നേറ്റം: 92 മണ്ഡലങ്ങളിൽ യു ഡി എഫും 45 മണ്ഡലങ്ങളിൽ എൽ ഡി എഫും മൂന്നിടത്ത് എൻ ഡി എയും മുന്നിൽ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. മൂന്നു റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യു ഡി എഫ് ബഹുദൂരം മുന്നിലാണ്. 140 മണ്ഡലങ്ങളിൽ 92 ഇടങ്ങളിലും യു ഡി എഫിനാണ് മുന്നേറ്റം. 2021ലെ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളിലെ വിജയത്തോടെ തുടർഭരണത്തിലേറിയ ഇടതു മുന്നണി 45 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. എൻ ഡി എ മൂന്നു സീറ്റുകളിലും മുന്നിലാണ്.

മൂന്ന് റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് യു ഡി എഫ് മുന്നേറ്റം: 92 മണ്ഡലങ്ങളിൽ യു ഡി എഫും 45 മണ്ഡലങ്ങളിൽ എൽ ഡി എഫും മൂന്നിടത്ത് എൻ ഡി എയും മുന്നിൽ Read More »

വാക്കുതർക്കം; കണ്ണൂരിൽ അച്ഛൻ മകനെ വെട്ടി കൊന്നു

കണ്ണൂർ: കണ്ണൂർ തിമിരിയിൽ കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കത്തിനിടെ പിതാവ് മകനെ വെട്ടിക്കൊന്നു. തിമിരി സ്വദേശി സനിലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് രാഘവനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിൽ നേരത്തെയും തർക്കങ്ങൾ നടന്നിരുന്നതായി സൂചനയുണ്ട്. ഇന്ന് നടന്ന വാക്കുതർക്കം രൂക്ഷമാവുകയും, ഇതിനിടെ പ്രകോപിതനായ രാഘവൻ മകനെ വെട്ടുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ സനിൽ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു.

വാക്കുതർക്കം; കണ്ണൂരിൽ അച്ഛൻ മകനെ വെട്ടി കൊന്നു Read More »

Scroll to Top