കണ്ണൂർ: കണ്ണൂർ തിമിരിയിൽ കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കത്തിനിടെ പിതാവ് മകനെ വെട്ടിക്കൊന്നു. തിമിരി സ്വദേശി സനിലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് രാഘവനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും തമ്മിൽ നേരത്തെയും തർക്കങ്ങൾ നടന്നിരുന്നതായി സൂചനയുണ്ട്. ഇന്ന് നടന്ന വാക്കുതർക്കം രൂക്ഷമാവുകയും, ഇതിനിടെ പ്രകോപിതനായ രാഘവൻ മകനെ വെട്ടുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ സനിൽ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു.


