കൊച്ചി: കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് എസി ചെയർ കാറിൽ യാത്ര ചെയ്ത യാത്രികന് എസി ലഭിക്കാതിരുന്നതിൽ നഷ്ടപരിഹാരമായി 5000 രൂപയും ടിക്കറ്റ് തുകയും നൽകാൻ ഉപഭോക്സ തർക്ക പരിഹാര ഫോറം ഉത്തരവ്. തമ്മനം തോട്ടുപുറത്ത് ടി.എൻ.പ്രതാപൻ്റെ (71) പരാതിയിലാണ് നടപടി. 2023 മേയ് 19നാണ് പ്രതാപനും സുഹൃത്ത് ശശിധരനും കണ്ണൂരിൽ നിന്ന് എറണാകുളം സൗത്തിലേക്കു യാത്ര ചെയ്തത്.
എസിയും ഫാനും പ്രവർത്തിച്ചില്ല. ടിടിഇയെയും റെയിൽവെ മെക്കാനിക്കിനെയും അറിയിച്ചെങ്കിലും ഗൗനിച്ചില്ല. വെന്തുരുകിയാണ് കൊച്ചിയിലെത്തിയത്. ഡിവിഷൻ മാനേജർ, ഏരിയ മാനേജർ എന്നിവർക്ക് നേരിട്ടും റെയിൽവേ യാത്രക്കാരുടെ പരാതികളും നിർദേശങ്ങളും വേഗത്തിൽ പരിഹരിക്കുന്നതിനായുള്ള ഇന്ത്യൻ റെയിൽവേയുടെ ‘റെയിൽ മദദ്’ മുഖേന ഓൺലൈനായും പരാതി നൽകിയെങ്കിലും നടപടിയായില്ല. ഇതോടെയാണ് പ്രതാപൻ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്.
എസി ചെയർ കാറിൽ എസിയില്ല; 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്


