കണ്ണൂർ: സിപിഎമ്മിൻ്റെ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന മണ്ഡലമായിരുന്നു കണ്ണൂരിലെ
പയ്യന്നൂർ. 2021ൽ 49,780 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ടിഐ മധുസൂദനൻ വിജയിച്ചു. ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു പയ്യന്നൂർ. സ്വാഭാവികമായി ഇത്തവണയും എൽഡിഎഫ് വിജയിക്കുമെന്ന് കണക്കുകൂട്ടി. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ വിമതനായി രംഗത്തെത്തി. ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, പാർട്ടി ഓഫിസ് നിർമാണ ഫണ്ട് തട്ടിപ്പ്, തെരഞ്ഞെടുപ്പ് കമ്മിറ്റി ഫണ്ട് തട്ടിപ്പ് എന്നിവ ഉയർത്തി, കുഞ്ഞികൃഷ്ണൻ പരസ്യമായി രംഗത്തെത്തി. ആദ്യഘട്ടത്തിൽ പാർട്ടിയായിരുന്നില്ല, ടിഐ മധുസൂദനനായിരുന്നു ലക്ഷ്യം. എന്നാൽ, പാർട്ടി ശക്തമായി രംഗത്തെത്തിയതോടെ കുഞ്ഞികൃഷണനെ പുറത്താക്കുകയും മധുസൂദനനെ തന്നെ സ്ഥാനാർഥിയായി നിർത്തുകയും ചെയ്തു.
പയ്യന്നൂരിൽ വിജയിച്ച് കുഞ്ഞികൃഷ്ണൻ


