തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള കൗതുകകരമായ പന്തയത്തിനൊടുവിൽ വെട്ടം സ്വദേശി മുസ്‌തഫയുടെ തൊഴുത്തിലേക്ക് പുതിയൊരു അതിഥികൂടിയെത്തി.
സംസ്ഥാന ഭരണമാറ്റത്തെച്ചൊല്ലി സുഹൃത്തുക്കൾക്കിടയിൽ നടന്ന വാശിയേറിയ പന്തയത്തിൽ മുസ്‌തഫയ്ക്ക് ലഭിച്ചത് 16 ലിറ്റർ പാലു നൽകുന്ന കറവപ്പശുവാണ്.
മുസ്ലിം ലീഗ് പ്രവർത്തകനായ കുന്നത്ത് മുസ്‌തഫയും സിപിഎം ബ്രാഞ്ച് അംഗമായ മഹേഷും തമ്മിലായിരുന്നു ഈ അപൂർവ്വ പന്തയം.
ഇരുവരും ക്ഷീരകർഷകർ കൂടിയായതുകൊണ്ടാണ് കറവപ്പശുവിനെ തന്നെ പന്തയവസ്‌തുവായി തിരഞ്ഞെടുത്തത്.
സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന മഹേഷിൻ്റെ വാദവും ഭരണം മാറുമെന്ന മുസ്‌തഫയുടെ ഉറപ്പും തമ്മിലായിരുന്നു മത്സരം.
വാക്കാണ് സത്യം; പന്തയത്തിൽ തോറ്റതിന് 70,000 രൂപയുടെ കറവപ്പശുവിനെ കൈമാറി സിപിഎം പ്രവർത്തകൻ


