പഴയങ്ങാടിയിൽ വൻ മയക്കുമരുന്നു വേട്ട; 133 ഗ്രാം എംഡി എം എയും 1,24300 രൂപയുമായി യുവാവ് അറസ്റ്റിൽ, കാർ കസ്റ്റഡിയിൽ

പയ്യന്നൂർ: പഴയങ്ങാടിയിൽ വൻ മയക്കുമരുന്ന് വേട്ട. 133.430 ഗ്രാം എംഡി എം എയും 1,24300 രൂപയുമായി യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി ശാദുലി പള്ളിക്ക് സമീപത്തെ ചൂരിക്കോട് ഹൗസിൽ സി എച്ച് ശിഹാബി (39) നെയാണ് പഴയങ്ങാടി പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം വ്യാഴാഴ്‌ച വൈകുന്നേരം 4 മണിയോടെ ശാദുലിയുടെ വീട്ടിലെത്തിയത്. വീട്ടിലും കാറിലും […]

പഴയങ്ങാടിയിൽ വൻ മയക്കുമരുന്നു വേട്ട; 133 ഗ്രാം എംഡി എം എയും 1,24300 രൂപയുമായി യുവാവ് അറസ്റ്റിൽ, കാർ കസ്റ്റഡിയിൽ Read More »

ചെറുകുന്ന് പുന്നച്ചേരിയിൽ കാർ കലുങ്കിൽ ഇടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

ചെറുകുന്ന് പുന്നച്ചേരിയിൽ കാർ കലുങ്കിൽ ഇടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം. ചെറുവത്തൂർ സ്വദേശി അബ്ദുൾ റഹ്‌മാൻ (72) ആണ് മരിച്ചത് വിദേശത്ത് നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ രാവിലെയാണ് അപകടം

ചെറുകുന്ന് പുന്നച്ചേരിയിൽ കാർ കലുങ്കിൽ ഇടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം Read More »

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

ആലപ്പുഴ: അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പിൻ്റെ കർശന നിർദേശം. അത്തരം നടപടി കുട്ടികളിൽ മാനസികാഘാതമുണ്ടാക്കുമെന്നും അതിനിടയാക്കരുതെന്നുമാണ് നിർദേശത്തിലുള്ളത്. അങ്കണവാടി സേവനങ്ങളുടെ ഗുണനിലവാരമുയർത്തൽ, പ്രവർത്തകരുടെ പെരുമാറ്റം മികവുറ്റതാക്കൽ എന്നീ ലക്ഷ്യത്തോടെയാണ് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് ഉത്തരവിറക്കിയത്. ഓരോ കുട്ടിയും ശാരീരികവും മാനസികവുമായി വ്യത്യസ്‌തരാണ്. അതിനാൽ വ്യക്തിസവിശേഷതയറിഞ്ഞു പരിചരണം നൽകണം. അവരെ ഭയപ്പെടുത്തുന്ന പെരുമാറ്റമോ ക്രൂരമായ നടപടിയോ അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്. അങ്കണവാടിയും പരിസരവും വൃത്തിയായി

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം Read More »

അവയവദാനത്തിന് എംപിമാരുടെയും എംഎൽഎമാരുടെയും പേരിൽ വ്യാജ ശുപാർശ കത്ത്; പിന്നിൽ വൻ റാക്കറ്റ്, നാല് പേർ പിടിയിൽ

കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖകൾ ഉണ്ടാക്കുന്ന സംഘം അറസ്റ്റിൽ. അവയവദാന റാക്കറ്റിൻ്റെ ഏജന്റ്റ് ആയ പ്രധാന പ്രതി കാസർകോട് സ്വദേശി നജീമിനെ സഹായിച്ച കുന്നത്തുനാട് സൺ കമ്മ്യൂണിക്കേഷൻസ് ഉടമ സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് കുന്നത്തുനാട്, തടിയിട്ടപറമ്പ്, അമ്പലമേട് എന്നെ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. എറണാകുളത്ത് അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നിൽ വൻ റാക്കറ്റുണ്ടെന്ന് പൊലീസിന് വ്യക്തമായിരുന്നു. നജീബാണ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. എംപിമാർ,

അവയവദാനത്തിന് എംപിമാരുടെയും എംഎൽഎമാരുടെയും പേരിൽ വ്യാജ ശുപാർശ കത്ത്; പിന്നിൽ വൻ റാക്കറ്റ്, നാല് പേർ പിടിയിൽ Read More »

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊന്ന കേസ്; അച്ഛനെ ലക്ഷ്യമിട്ടെങ്കിലും സാധിച്ചില്ലെന്ന് പ്രതി

കണ്ണൂർ: കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ 25കാരൻ ക്രിസ്റ്റിയെ താന്നിക്കുന്നിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂത്തുപറമ്പിലുള്ള സബ് ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ഒരു ദിവസത്തേക്കാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.ഉച്ചകഴിഞ്ഞ് മൂന്നരയോടെ താന്നിക്കുന്നിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു തെളിവെടുപ്പ്. താക്കോൽ സമീപത്തെ വാടകക്കെട്ടിടത്തിലെ താമസക്കാരെ ഏൽപിച്ചിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെ അമ്മയെ കിടപ്പുമുറിയിൽ വച്ചാണ് കൊലപ്പെടുത്തിയെന്ന് പറഞ്ഞ

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊന്ന കേസ്; അച്ഛനെ ലക്ഷ്യമിട്ടെങ്കിലും സാധിച്ചില്ലെന്ന് പ്രതി Read More »

മുൻ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടർ അന്തരിച്ചു

തിരുവനന്തപുരം: മുൻ ഡിജിപി പി ജെ അലക്‌സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 1960 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം പൊലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങൾ നടത്തുയകയും ചെയ്തിട്ടുണ്ട്. കെ കരുണാകരന്റെ കാലഘട്ടത്തിൽ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായി പ്രവർത്തിച്ചു.

മുൻ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടർ അന്തരിച്ചു Read More »

കനത്ത മഴയിൽ മതിലിടിഞ്ഞു വീണു; കോയി ലോഡ് – പാതിരിയാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

പാതിരിയാട്: കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. പാതിരിയാട് കോയി ലോഡ് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കൂറ്റൻ ചെങ്കൽ മതിൽ തകർന്നു വീണു.പാതിരിയാട് – ഊർപ്പള്ളി – വേങ്ങാട് റോഡിലേക്കാണ് മതിലിന്റെ വലിയൊരു ഭാഗം ഇടിഞ്ഞു വീണത്. റോഡിൽ ചെങ്കല്ലുകളും മണ്ണും നിറഞ്ഞതോടെ ഈ റൂട്ടിൽ പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടു. മതിൽ വീഴുന്ന സമയത്ത് റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.

കനത്ത മഴയിൽ മതിലിടിഞ്ഞു വീണു; കോയി ലോഡ് – പാതിരിയാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു Read More »

ആരാകും മുഖ്യമന്ത്രി? AICC അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം; കെ സിക്ക് 46 MLAമാരുടെ പിന്തുണ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. നിയമസഭാ കക്ഷി യോഗത്തിലാണ് പ്രമേയം പാസാക്കിയത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വി ഡി സതീശനും പിന്തുണച്ചു. എംഎൽഎമാരിൽ നിന്നും എഐസിസി ചുമതലപ്പെടുത്തിയ നിരീക്ഷകർ അഭിപ്രായം തേടി. 46പേരുടെ പിന്തുണ കെ സി വേണുഗോപാലിന് ഉണ്ടെന്നാണ് വിവരം. എട്ട് പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദേശിച്ചപ്പോൾ ആറ് പേർ മാത്രമാണ് വി ഡി സതീശനെ പിന്തുണച്ചത്. മൂന്ന് പേർ ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും നിരീക്ഷകരെ

ആരാകും മുഖ്യമന്ത്രി? AICC അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം; കെ സിക്ക് 46 MLAമാരുടെ പിന്തുണ Read More »

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച്‌ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും ശനിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളിൽ യെല്ലോ അലർട്ട് Read More »

ആറളത്ത് വീട്ടിലെ കുളിമുറിക്കുള്ളിൽ അനക്കം, മേൽകൂരയിൽ കൂറ്റൻ രാജ വെമ്പാല, രക്ഷപ്പെട്ടത് തലനാരിഴക്ക്; പിടികൂടി വനത്തിൽ തുറന്നുവിട്ടു

കണ്ണൂർ: കണ്ണൂരിൽ ആറളത്ത് വീട്ടിലെ കുളിമുറിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ആറളത്തെ ഷിജുവിൻ്റെ വീട്ടിൽ നിന്നുമാണ് ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടിയത്. വീട്ടിലെ ബാത്റൂമിലാണ് പാമ്പിനെ കണ്ടത്. ആസ്ബറ്റോസ് ഷീറ്റിട്ട മേൽക്കൂരക്ക് അടിവശത്തായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. കുളിമുറിയിൽ അനക്കം കേട്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടിയുടെ സഹായത്തോടെ ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ ചേർന്നാണ് രാജവെമ്പാലയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പിടികൂടിയത്. പാമ്പിനെ

ആറളത്ത് വീട്ടിലെ കുളിമുറിക്കുള്ളിൽ അനക്കം, മേൽകൂരയിൽ കൂറ്റൻ രാജ വെമ്പാല, രക്ഷപ്പെട്ടത് തലനാരിഴക്ക്; പിടികൂടി വനത്തിൽ തുറന്നുവിട്ടു Read More »

Scroll to Top