പഴയങ്ങാടിയിൽ വൻ മയക്കുമരുന്നു വേട്ട; 133 ഗ്രാം എംഡി എം എയും 1,24300 രൂപയുമായി യുവാവ് അറസ്റ്റിൽ, കാർ കസ്റ്റഡിയിൽ

പയ്യന്നൂർ: പഴയങ്ങാടിയിൽ വൻ മയക്കുമരുന്ന് വേട്ട. 133.430 ഗ്രാം എംഡി എം എയും 1,24300 രൂപയുമായി യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി ശാദുലി പള്ളിക്ക് സമീപത്തെ ചൂരിക്കോട് ഹൗസിൽ സി എച്ച് ശിഹാബി (39) നെയാണ് പഴയങ്ങാടി പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം വ്യാഴാഴ്‌ച വൈകുന്നേരം 4 മണിയോടെ ശാദുലിയുടെ വീട്ടിലെത്തിയത്. വീട്ടിലും കാറിലും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും പണവും പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top