വാഗ്ദാനങ്ങൾ പാലിച്ച് തുടങ്ങി; KSRTC ബസുകളിൽ ജൂൺ 15മുതൽ സത്രീകൾക്ക് സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം വർധിപ്പിക്കും

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം പൂർണമായി. കാലത്ത് പ്രഖ്യാപിച്ച അഞ്ചിൽ രണ്ട് ഗ്യാരണ്ടി നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പാണ് ഇന്ന് പ്രഖ്യാപിച്ചത്. ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നും തൻ്റെ അറിവിൽ രാജ്യത്ത് ആദ്യമായി […]

വാഗ്ദാനങ്ങൾ പാലിച്ച് തുടങ്ങി; KSRTC ബസുകളിൽ ജൂൺ 15മുതൽ സത്രീകൾക്ക് സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം വർധിപ്പിക്കും Read More »

വി ഡി സതീശൻ മന്ത്രിസഭയ്ക്ക് ആശംസകൾ നേർന്ന് രാഹുൽ; പ്രചാരണം നയിച്ച കെ സിക്ക് നന്ദിയെന്നും കുറിപ്പ്

ന്യൂഡൽഹി: കേരളത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരത്തിലേറിയ യുഡിഎഫ് സർക്കാരിന് ആശംസകൾ അറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങളാണ് ഈ സർക്കാരിന് വേണ്ടി പോരാടിയതെന്നും അവരുടെ ശബ്‌ദമായിരിക്കും സർക്കാരിനെ നയിക്കുകയെന്നു രാഹുൽ അഭിപ്രായപ്പെട്ടു. ‘വി ഡി സതീശൻ ജിക്കും മുഴുവൻ മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങൾ, അവർ ഇനി ഓരോ കേരളീയന്റെയും ശബ്‌ദത്തെ പ്രതിനിധീകരിക്കും’ എന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്. വി ഡി സതീശൻ മന്ത്രിസഭയെ അഭിനന്ദിച്ചുള്ള കുറിപ്പിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനേയും

വി ഡി സതീശൻ മന്ത്രിസഭയ്ക്ക് ആശംസകൾ നേർന്ന് രാഹുൽ; പ്രചാരണം നയിച്ച കെ സിക്ക് നന്ദിയെന്നും കുറിപ്പ് Read More »

വള്ളികുന്നത്ത് ഇതര സംസ്‌ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ബംഗാൾ സ്വദേശി കൊല്ലപ്പെട്ടു

കായംകുളം വള്ളികുന്നത്ത് ഇഷ്‌ടിക ചൂളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബംഗാൾ സ്വദേശി ഹേമന്ത് (42) കൊല്ലപ്പെട്ടു. പ്രതി സോനായി മുർമുവിനെ വള്ളികുന്നം പൊലീസ് പിടികൂടി. അർധരാത്രിയോടെ വള്ളികുന്നം സ്വദേശി ബിജിലിന്റെ ഉടമസ്‌ഥതയിൽ പ്രവർത്തിക്കുന്ന എ. ആർ ബ്രിക്സ്‌ എന്ന് സ്‌ഥാപനത്തിൽ വച്ചായിരുന്നു സംഘർഷം. ഗുരുതരമായി പരുക്കേറ്റ ഹേമന്തിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാരമായി പരുക്കേറ്റ പ്രതി സോനായിയും ആശുപത്രിയിൽ ചികിത്സയിലാണ്.

വള്ളികുന്നത്ത് ഇതര സംസ്‌ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ബംഗാൾ സ്വദേശി കൊല്ലപ്പെട്ടു Read More »

പയ്യന്നൂർ സ്വദേശി കാസർകോട്ട് ട്രെയിൻ തട്ടി മരിച്ചു

കാസർകോട്: ട്രെയിനിൽ നിന്നിറങ്ങി നടന്നു പോവുകയായിരുന്ന വയോധികൻ അതേ ട്രെയിൻ തട്ടി മരിച്ചു. പയ്യന്നൂർ, മാവിച്ചേരി, പടയേനിയിൽ വീട്ടിൽ ഗോവിന്ദൻ (88) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി 8.30മണിയോടെ കാസർകോട് റെയിൽവെ സ്‌റ്റേഷനിലാണ് അപകടം. ഇദ്ദേഹത്തിൻ്റെ ഷർട്ടിൻ്റെ കീശയിൽ നിന്നു കാഞ്ഞങ്ങാട് നിന്ന് കാസർകോട്ടേക്കുള്ള ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു. പരശുറാം എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു. ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. ഞായറാഴ്ച‌ വൈകുന്നേരം മാവിച്ചേരിയിലെ വീട്ടിൽ നിന്നു ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് ട്രെയിൻ തട്ടി

പയ്യന്നൂർ സ്വദേശി കാസർകോട്ട് ട്രെയിൻ തട്ടി മരിച്ചു Read More »

KSRTC ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

കൽപ്പറ്റ: വയനാട് വൈത്തിരിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുമരണം. നമ്പിക്കൊല്ലി സ്വദേശി നാരായണൻ, ഭാര്യ സിജി, മകൻ അഭി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മിന്നൽ ബസ് ഓട്ടോറിക്ഷയിൽ വന്നിടിക്കുകയായിരുന്നു. നാരായണൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സിജിയെയും അഭിയെയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

KSRTC ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം Read More »

കേരളത്തിൽ വീണ്ടും സ്വർണ വില കുറഞ്ഞു; ഇന്ന് ജ്വല്ലറിയിൽപ്പോയി ഒരു പവൻ വാങ്ങാൻ നൽകേണ്ടത് 1,14,400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്നേക്ക് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 1,14,400 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 14,300 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിൽ വീണ്ടും സ്വർണ വില കുറഞ്ഞു; ഇന്ന് ജ്വല്ലറിയിൽപ്പോയി ഒരു പവൻ വാങ്ങാൻ നൽകേണ്ടത് 1,14,400 രൂപ Read More »

പട്ടാപ്പകൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവനും സ്വർണക്കോയിനുകളും കവർന്നു ; ഇരുപത്തിനാലുകാരൻ വടകരയിൽ പൊലീസ് പിടിയിൽ

പട്ടാപ്പകൽ വീട് കുത്തി തുറന്ന് മോഷണം. സ്വർണ്ണാഭരണവും ഗോൾഡ് കോയിനും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. കാഞ്ഞങ്ങാട്ട് റെയിൽവെ സ്റ്റേഷന് സമീപം വളപ്പിൽ ഹൗസിൽ പി എച്ച് ആസിഫിനെ (24). യാണ് ചോമ്പാൽ പോലീസ് പിടികൂടിയത്. 2026 ജനുവരി അഞ്ചിനാണ് സംഭവം. ചോമ്പാൽ കൊഇരാട് തെരുവിൽ സംഗീതികയിൽ എൻ സുധയുടെ വിട്ടിലാണ് മോഷണം നടന്നത്. വീട് പൂട്ടി പുറത്തേക്ക് പോയ സുധ ഉച്ചക്ക് വീട്ടിന് അകത്ത് കയറിയപ്പോൾ അലമാരയിൽ സൂക്ഷിച്ച പത്ത് പവൻ സ്വർണ്ണവും ഗോൾഡ് കോയിനുകളും

പട്ടാപ്പകൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവനും സ്വർണക്കോയിനുകളും കവർന്നു ; ഇരുപത്തിനാലുകാരൻ വടകരയിൽ പൊലീസ് പിടിയിൽ Read More »

കല്യാണ ദിവസം വരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പയ്യന്നൂർ: കതിർമണ്ഡപത്തിൽ എത്താൻ മണിക്കൂറുകൽ മാത്രം ബാക്കി നിൽക്കെ വരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏച്ചൂർ, മാവിലച്ചാൽ, നാരായണീയത്തിൽ ഭരതൻ്റെ മകൻ എ ഷബിൻ (35) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഷബിൻ്റെ വിവാഹം നടക്കേണ്ടിയിരുന്നത്. കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. ഇതിനിടയിൽ പുലർച്ചെ മൂന്നു മണിക്കും അഞ്ചരമണിക്കും ഇടയിലുള്ള ഏതോ സമയത്താണ് മരിച്ചതെന്നു സംശയിക്കുന്നു. ഇരുനില വീടിൻ്റെ മുകൾ നിലയിലെ കിടപ്പുമുറിയിലെ ബാത്ത് റൂമിൻ്റെ കമ്പിയിൽ ബെഡ് ഷീറ്റിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയുടെ

കല്യാണ ദിവസം വരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ Read More »

‘പുതുയുഗ പിറവി’; വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരളത്തിൻ്റെ 13 ാം മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു. നേരത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും

‘പുതുയുഗ പിറവി’; വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു Read More »

സത്യപ്രതിജ്ഞ; തിങ്കളാഴ്‌ച തലസ്ഥാനത്ത് ഗതാഗത ക്രമീകരണം

തിരുവനന്തപുരം: തിങ്കളാഴ്‌ച യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത ക്രമീകണങ്ങൾ ഏർപ്പെടുത്തി. രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരു ലക്ഷം പേർ സംബന്ധിക്കുമെന്നാണ് അറിയുന്നത്. തിരുവനന്തപുരം നഗരത്തിൽ രാവിലെ ഏഴു മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി പാർക്കിങ് കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വാഹനങ്ങൾ നിർദേശിച്ചിട്ടുളള പാർക്കിങ് ഏരിയകളിൽ ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗത തടസ്സമുണ്ടാക്കുന്ന വിധവും പാർക്ക് ചെയ്യുന്ന

സത്യപ്രതിജ്ഞ; തിങ്കളാഴ്‌ച തലസ്ഥാനത്ത് ഗതാഗത ക്രമീകരണം Read More »

Scroll to Top