പഞ്ചഗുസ്തിയിൽ മെഡൽ വാരിക്കൂട്ടി കൊട്ടോടി സെന്റ് ആൻസ് സ്കൂളിലെ വിദ്യാർത്ഥികൾ

കാസർഗോഡ് ജില്ല പഞ്ചഗുസ്തി അസോസിയേഷൻ കാഞ്ഞങ്ങാട് വെച്ച് നടത്തിയ ജില്ലാ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ 9 ഗോൾഡ് .3 വെള്ളി 3 വെങ്കലം ആകെ 15 മെഡൽ നേടിയാണ് അഭിമാനമായത്. ചരിത്രത്തിലാദ്യമായിട്ടാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ പഞ്ചഗുസ്തിയിൽ ഇറങ്ങിയത്., പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് മെഡലും കിട്ടി. സംസ്ഥാന മൽസരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി. മനോജ് പള്ളിക്കരയാണ് കൊട്ടോടി സെന്റ് ആൻസ് സ്കൂളിലെ കുട്ടികൾക്ക് പഞ്ചഗുസ്തിയിൽ പരിശീലനം നൽകിയത്. ജില്ലാ […]

പഞ്ചഗുസ്തിയിൽ മെഡൽ വാരിക്കൂട്ടി കൊട്ടോടി സെന്റ് ആൻസ് സ്കൂളിലെ വിദ്യാർത്ഥികൾ Read More »

രാജ്യത്ത് ആദ്യം! 617 കോടി രൂപ ചെലവ്, 500 ല്‍ അധികം പേർക്ക് ഒരേ സമയം കിടത്തി ചികിത്സ; അവയവമാറ്റ ആശുപത്രിക്ക് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും

: ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. 617 കോടി രൂപ ചെലവിട്ടാണ് ആശുപത്രി പണിയുന്നത്. ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്താണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് അവയവമാറ്റ ആശുപത്രി) നിര്‍മിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന

രാജ്യത്ത് ആദ്യം! 617 കോടി രൂപ ചെലവ്, 500 ല്‍ അധികം പേർക്ക് ഒരേ സമയം കിടത്തി ചികിത്സ; അവയവമാറ്റ ആശുപത്രിക്ക് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും Read More »

സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധി; മുന്നോട്ട് തന്നെ, ജോലി സമയം കൂട്ടുന്നതും അംഗീകരിച്ച് സംഘടനകള്‍

സർക്കാർ ഓഫീസുകളില്‍ ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിവസം എന്ന നിർദ്ദേശം തത്വത്തിൽ അംഗീകരിച്ച് സർക്കാർ ജീവനക്കാരുടെ സംഘടന പ്രതിനിധികൾ. ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗത്തിലാണ് നിലപാട് അറിയിച്ചത്. പ്രതിദിന പ്രവർത്തി സമയം കൂട്ടുന്ന കാര്യത്തിലും എതിർപ്പില്ലെന്ന നിലപാടിലാണ് ജീവനക്കാർ. അതേസമയം, പൊതു അവധികളും കാഷ്വൽ ലീവുകളും വെട്ടിച്ചുരുക്കുന്ന കാര്യത്തിൽ സംഘടനാ പ്രതിനിധികൾ കടുത്ത എതിർപ്പ് അറിയിച്ചു.പ്രത്യേക ജോലി സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തിൽ പ്രത്യേക തീരുമാനം വേണമെന്നും ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ അഭിപ്രായം

സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധി; മുന്നോട്ട് തന്നെ, ജോലി സമയം കൂട്ടുന്നതും അംഗീകരിച്ച് സംഘടനകള്‍ Read More »

എല്ലാ തോക്കുകൊണ്ടും ഇനി കാട്ടുപന്നിയെ വീഴ്ത്താനാവില്ല

കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി ഇനി വിളസംരക്ഷണത്തിനും സ്വയരക്ഷയ്ക്കും തോക്ക് ലൈസന്‍സുള്ളവര്‍ക്കു മാത്രം. കായികാവശ്യത്തിനോ സ്ഥാപനത്തിന്റെ പേരിലോ ഉള്ള ലൈസന്‍സ് ഉപയോഗിച്ചു നേടിയ തോക്കുകൊണ്ട് പന്നികളെ വെടിവയ്ക്കുന്നതു വിലക്കി വനംവകുപ്പ് ഉത്തരവിറക്കി.

എല്ലാ തോക്കുകൊണ്ടും ഇനി കാട്ടുപന്നിയെ വീഴ്ത്താനാവില്ല Read More »

കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. പൊലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്നാണ് നാളത്തേക്ക് മാറ്റിയത്. പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. നേരത്തെ, ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.കഴിഞ്ഞ ദിവസം ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണി വരെ കസ്റ്റഡിയിൽ ചോദ്യം ചെയ്‌തിരുന്നു. ഉയർന്ന ഉദ്യോ ഗസ്ഥർ

കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി Read More »

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല: സുപ്രിംകോടതി

ബലാത്സംഗക്കേസുകളില്‍ നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ലെന്നാണ് സുപ്രികോടതിയുടെ ഉത്തരവ്. യഥാര്‍ഥ ബലാത്സംഗക്കേസുകള്‍ വിചാരണക്കോടതികള്‍ തിരിച്ചറിയുക തന്നെ വേണം. ബലാത്സംഗം തടയാനുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും സുപ്രിംകോടതി പറഞ്ഞു. ഛത്തീസ്ഗഡിലെ ഒരു അഭിഭാഷകനെതിരെ ഒരു വനിതാ അഭിഭാഷക നല്‍കിയ ബലാത്സംഗ പരാതിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. വിവാഹിതയായ സ്ത്രീ തന്നെ ഒരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടാലും കേസ് നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസ് ബി വി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല: സുപ്രിംകോടതി Read More »

കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവം; അപകടമുണ്ടാക്കിയ വോൾവോ കാർ കണ്ടെത്തി; നടൻ മണിയൻ പിള്ള രാജുവിന് ജാമ്യം

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം. അപകടമുണ്ടാക്കിയ മണിയൻപിള്ള രാജു ഓടിച്ച വോൾവോ കാർ കണ്ടെത്തി. ടെന്നീസ് ക്ലബ്ബിൻ്റെ പിന്നിൽ നിന്നാണ് മണിയൻപിള്ള രാജുവിൻ്റെ കാർ കണ്ടെത്തിയത്. അപകടത്തിൽ നേരത്തെ മണിയൻപിള്ള രാജുവിനെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് മണിയൻപിള്ള രാജുവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിപ്പോൾ വാഹനം കണ്ടെത്തിയത്. എഫ്ഐആറിൽ നടൻ്റെ പേര് പരാമർശിച്ചിരുന്നില്ല. ഇതിനിടെയാണ് സ്റ്റേഷനിൽ ഹാജരായ നടൻ അറസ്റ്റ് രേഖപ്പെടുത്തിയത്. മണിയൻപിള്ള രാജുവിനെ

കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവം; അപകടമുണ്ടാക്കിയ വോൾവോ കാർ കണ്ടെത്തി; നടൻ മണിയൻ പിള്ള രാജുവിന് ജാമ്യം Read More »

ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടം: മണിയൻപിളള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടത്തിൽ നടൻ മണിയൻപിളള രാജുവിൻറെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം തിരിച്ചെത്തിക്കും. ശേഷം വാഹനം കണ്ടെത്തും. വൈദ്യ പരിശോധന കഴിഞ്ഞ് പറയാമെന്ന് മണിയൻപിളള രാജു പൊലീസിനോട് പറഞ്ഞു. ബൈക്ക് തന്റെ വാഹനത്തിൽ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് മണിയൻപിളള രാജു പറയുന്നത്. സംഭവത്തിൽ പൊലീസിൻ്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച്ചയുണ്ടായതായി ആരോപണമുയരുന്നുണ്ട്. സംഭവത്തിൽ ദൃക്സാക്ഷി മൊഴിയടക്കം പുറത്തുവന്നിട്ടും പ്രതിയെ പിടിച്ചില്ലെന്നും പൊലീസ് നടന് എല്ലാ സഹായവും ചെയ്‌തുവെന്നുമാണ് ആരോപണം. അപകടമുണ്ടാക്കിയ നടന്റെ വണ്ടി

ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടം: മണിയൻപിളള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി Read More »

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ ഫ്ളോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്‌സിജൻ ഫ്ളോമീറ്റർ പൊട്ടിത്തെറിച്ച് അപകടം. വനിതാ അറ്റൻഡർക്ക് പരിക്കേറ്റു. അറ്റൻഡർ ഫാരിഷ ബീവിയ്ക്കാണ് നെറ്റിയിൽ ചില്ല് കൊണ്ട് പരിക്കേറ്റത്. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെ കാഷ്വാലിറ്റിയിൽ ആയിരുന്നു അപകടം. ഓക്‌സിജൻ സിലിണ്ടറിലെ ഫ്ളോമീറ്ററിലെ പ്രഷർ ഗേജ് ആണ് പൊട്ടിത്തെറിച്ചത്. സാരമായ പരിക്കെന്നാണ് പ്രാഥമിക വിവരം. ഇവരെ ട്രോമ കെയറിലേക്ക് മാറ്റി.കഴിഞ്ഞ മെയ് മാസത്തിലും തിരുവനന്തപുരം ഗവൺമെന്റ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമാനമായ സംഭവം നടന്നിരുന്നു. ഓക്‌സിജൻ സിലിണ്ടറിലെ ഫ്ളോമീറ്റർ പൊട്ടിത്തെറിച്ച്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ ഫ്ളോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക് Read More »

തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത് നടൻ മണിയൻപിള്ള രാജുവിൻ്റെ കാർ; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത് നടൻ മണിയൻപിള്ള രാജുവിന്റെ കാർ. വാഹനത്തിന്റെ ആർ സി ഓണറുടെ പേര് സുധീർകുമാർ എന്നാണ്. മണിയൻപിളള രാജുവിൻ്റെ യഥാർത്ഥ പേരാണ് സുധീർ കുമാർ. അപകടത്തിന് ശേഷം കാർ നിർത്താതെ പോയിരുന്നു. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതികരണവുമായി മണിയൻപിളള രാജുവിൻ്റെ മകൻ നിരഞ്ജ് രംഗത്തെത്തിയിരുന്നു. മണിയൻപിള്ള രാജു ഇന്നലെ ദിവസം ട്രിവാൻഡ്രം ക്ലബിലേക്ക് ഡ്രൈവർക്കൊപ്പം

തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത് നടൻ മണിയൻപിള്ള രാജുവിൻ്റെ കാർ; കേസെടുത്ത് പൊലീസ് Read More »

Scroll to Top