സ്വർണവില കേരളത്തിൽ തിരിച്ചുകയറുന്നു. ഗ്രാമിന് ഇന്ന് രാവിലെ 75 രൂപ ഉയർന്ന് 14,395 രൂപയായി. 600 രൂപ വർധിച്ച് 1,15,160 രൂപയാണ് പവൻവില. ഇത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ച്ചയിച്ച വിലയാണ്. 14,375 രൂപയാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ), മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തുടങ്ങിയവർ ഗ്രാമിന് നിശ്ചയിച്ച വില. പവൻവില 1,15,000 രൂപ.
സ്വർണത്തിന് കേരളത്തിൽ കഴിഞ്ഞ ഏതാനും ദിവസമായി ജ്വല്ലറി അസോസിയേഷനുകൾ വെവ്വേറെ വിലയാണ് നിശ്ചയിക്കുന്നത്. ഇത് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ആശയക്കുഴപ്പം ആകുന്നുമുണ്ട്. എകെജിഎസ്എംഎയുടെ നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ വർധിച്ച് ഇന്ന് 11,890 രൂപയായി. വെള്ളിക്ക് ഗ്രാമിന് 5 രൂപ താഴ്ന്ന് 285 രൂപ. കെജിഎസ്എംഎ 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 60 രൂപ കൂട്ടി 11,810 രൂപയാണ്. വെള്ളിക്ക് 285 രൂപ.
സ്വർണവിലയിൽ കുതിച്ചുകയറ്റം; വഴിയൊരുക്കി ട്രംപിന്റെ നിലപാട് മാറ്റം, ഉണർവ് കൈവിട്ട് രാജ്യാന്തര വിപണി, വില ഇനി ഇടിയാം


