‘ഉണ്ടാക്കുന്നത് കാണാം, കെഎസ്ആർടിസി ബസിൽ സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണമെന്ന് പരിഹസിച്ച് എം എം മണി

കെഎസ്ആർടിസി ബസിലെ സൗജന്യ യാത്രയെ പരിഹസിച്ച് സിപിഐഎം നേതാവ് എം എം മണി. കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര നടത്തണമെങ്കിൽ വി ഡി സതീശൻ്റെ വീട്ടിൽ നിന്നു കൊണ്ടുവരണം. വി ഡി സതീശൻ ഉണ്ടാക്കുന്നത് കാണാം എന്നും പരിഹാസം. ഗാന്ധിജിയെ കൊന്നവരുടെ കയ്യിൽ രാജ്യം എത്തിച്ചു കൊടുത്തവരാണ് സതീശന്റെ പാർട്ടി. കേരളത്തിൽ വികസനം ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.
സൗജന്യ യാത്ര പ്രഖ്യാപിക്കാൻ എളുപ്പമാണ്, പക്ഷെ അതിനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാണാമെന്നും എം എം മണി പരിഹസിച്ചു. പിണറായി വിജയനും എംവി ഗോവിന്ദനും എതിരായ പാർട്ടി കമ്മിറ്റികളിലെ വിമർശനത്തിലും അദ്ദേഹം പ്രതികരിച്ചു. വ്യക്തിയെ കേന്ദ്രീകരിച്ച് വിമർശനം നടത്തേണ്ട ആവശ്യമില്ല. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ കേരളത്തിലെ പാർട്ടിക്കുള്ളിൽ എതിർപ്പില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top