ജിഎസ്ടി വകുപ്പിന് കെഎസ്ഇബിയുടെ പണി! വൈദ്യുതി ബിൽ അടച്ചില്ല, സെൻട്രൽ ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി

എറണാകുളം: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെതുടർന്ന് ജിഎസ്‌ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. എറണാകുളം ആലുവ സെൻട്രൽ ജിഎസ്‌ടി ഓഫീസിലെ ഫ്യൂസ് ആണ് ഇന്ന് രാവിലെ കെഎസ്‌ഇബി ജീവനക്കാരെത്തി ഊരിയത്. ഇതോടെ ഓഫീസിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായി. 70000 രൂപയാണ് വൈദ്യുതി ബിൽ കുടിശ്ശികയായി അടയ്ക്കാനുള്ളത്. കുടിശിക വരുത്തിയതോടെയാണ് ഫ്യൂസ് ഊരിയതെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.

ജിഎസ്ടി വകുപ്പിന് കെഎസ്ഇബിയുടെ പണി! വൈദ്യുതി ബിൽ അടച്ചില്ല, സെൻട്രൽ ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി Read More »

തലസ്ഥാനത്തെ അനധികൃത മസാജ് കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കോർപ്പറേഷൻ, കണ്ടെത്തിയത് 17 കേന്ദ്രങ്ങൾ, വ്യാപക പരിശോധന

തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത സ്‌പാ, മസാജ് കേന്ദ്രങ്ങൾ വ്യാപകമാകുന്നു. കോർപ്പറേഷൻ പരിശോധനയിൽ 17 അനധികൃത കേന്ദ്രങ്ങൾ കണ്ടെത്തി. 130-ലധികം സ്പ‌ാ, മസാജ് കേന്ദ്രങ്ങളാണ് കോർപ്പറേഷൻ പരിധിയിലുളളത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. സ്പാ, മസാജ് സെൻ്ററുകൾക്ക് ലൈസൻസ് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തും. സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ഉളളവർക്ക് മാത്രമാകും ഇനി ലൈസൻസ് നൽകുക. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ നിരവധി സ്പാകളിൽ കോർപ്പറേഷൻ പരിശോധന നടത്തിയിരുന്നു. കഴക്കൂട്ടത്തെ സ്‌പാകളിലാണ് കോർപ്പറേഷൻ പരിശോധന നടത്തിയത്. മേയർ വി

തലസ്ഥാനത്തെ അനധികൃത മസാജ് കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കോർപ്പറേഷൻ, കണ്ടെത്തിയത് 17 കേന്ദ്രങ്ങൾ, വ്യാപക പരിശോധന Read More »

കാസർകോട്ട് വൻ മയക്കുമരുന്നു വേട്ട: കാറിൽ കടത്തിയ 49.14 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: കാറിൽ കടത്തുകയായിരുന്ന 49.14 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. കല്ലക്കട്ട സ്വദേശിയും ബേള, കൊല്ലങ്കാനയിൽ താമസക്കാരനുമായ ബി മുഹമ്മദ് റഫീഖി (39)നെയാണ് കാസർകോട് ടൗൺ എസ്ഐ സിആർ മൗഷ്‌മിയും സംഘവും പിടികൂടിയത്. തിങ്കളാഴ്‌ച വൈകുന്നേരം 6.15 മണിയോടെ കാസർകോട് ഗവ. കോളേജിനു മുന്നിൽ വിദ്യാനഗറിലാണ് മയക്കുമരുന്നു വേട്ട നടത്തിയത്. സർവ്വീസ് റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഈ സമയത്ത് കാസർകോട് ടൗൺ ഭാഗത്തു നിന്നു എത്തിയ സ്വിഫ്റ്റ് കാറിനു എസ്ഐ കൈകാണിച്ചു.

കാസർകോട്ട് വൻ മയക്കുമരുന്നു വേട്ട: കാറിൽ കടത്തിയ 49.14 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ Read More »

കാസർകോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി

കാസർകോട്: കാസർകോട് ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്‌നമാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കാസർകോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി Read More »

സംസ്ഥാനത്ത് താപനില ഉയരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ നേരത്തെ താപ നില ഉയരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സൂര്യാഘാതത്തിനും നിർജലീകരണത്തിനുമുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. കടുത്ത ചൂട് സൂര്യാഘാതത്തിനും നിർജ്ജലീകരണത്തിനും ഇടയാക്കുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു അതോറിറ്റി വ്യക്തമാക്കി. പകൽ 11 മണിക്കും മൂന്നു മണിക്കും ഇടയിൽ തുടർച്ചയായി വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കി. ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കണമെന്നും അറിയിപ്പിൽ പറഞ്ഞു. പോയവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനലിൻ്റെ തുടക്കത്തിൽ

സംസ്ഥാനത്ത് താപനില ഉയരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി Read More »

പയ്യന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ : കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു സഹയാത്രികന് പരിക്കേറ്റു. പേരൂൽ പാറത്തോട് സ്വദേശി വി.ജിഷ്ണു നാരായണൻ(27) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ കൂർക്കര കല്ലിട പാലത്തിനു സമീപത്തായിരുന്നു അപകടം.പരിക്കേറ്റ ജിഷ്‌ണുവിനെയും സഹയാത്രികൻ പാണപ്പുഴച്ചാലിലെ നിഥിനെ (27)യും നാട്ടുകാർ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജിഷ്‌ണുവിൻ്റെ പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരണപ്പെട്ടു. ഏറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു. നാരായണൻ –

പയ്യന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു Read More »

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയില്‍ ത്വരിതാന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇതുസംബന്ധിച്ച് വിജിലന്‍സിന് നിര്‍ദേശം നല്‍കി. ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. 2017-ല്‍ കേടുപാടുകള്‍ ഇല്ലാതിരുന്ന കൊടിമരം ദ്രവിച്ചു എന്ന പേരില്‍ മാറ്റിയതിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലാണ് അന്വേഷണം. വിജിലന്‍സ് അന്വേഷണത്തില്‍ അസ്വഭാവികത കണ്ടെത്തിയാല്‍ എസ്ഐടി അന്വേഷിക്കും. ആവശ്യമെങ്കില്‍ കേസെടുക്കും. പ്രയാഗ് ഗോപാലകൃഷ്ണനായിരുന്നു അന്ന് ദേവസ്വം പ്രസിഡന്റ്. അജയ് തറയില്‍, കെ രാഘവന്‍ എന്നിവരായിരുന്നു ബോര്‍ഡ് അംഗങ്ങള്‍. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പാളികള്‍ വീണ്ടും പരിശോധിക്കണമെന്ന്

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും Read More »

നേഴ്സിംഗ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല കുറ്റൂരിൽ നേഴ്‌സിംഗ് വിദ്യാർത്ഥിയായ 19കാരനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ തലയാർ മട്ടയ്ക്കൽ വീട്ടിൽ അനിൽ ജോസിൻ്റെ മകൻ ആരോൺ അനിൽ ജോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടിലെ നേഴ്‌സിംഗ് കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്നു ആരോൺ. നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന ആരോണിൻ്റെ ഫോൺ കഴിഞ്ഞ രണ്ടു ദിവസമായി തകരാറിലായിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. തിരുവല്ല പൊലീസ് സ്ഥലത്തെത്തി

നേഴ്സിംഗ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »

ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌തത് ചോദ്യം ചെയ്‌തു; മാവേലി എക്സ്‌പ്രസ്സിൽ ടിടിഇക്ക് നേരെ അതിക്രമം; 24 കാരൻ അറസ്റ്റിൽ

ആലപ്പുഴ: ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌തത്‌ ചോദ്യം ചെയ്‌ത ടിടിഇക്ക് നേരെ അതിക്രമം നടത്തിയെന്ന പരാതിയിൽ 24 കാരൻ അറസ്റ്റിൽ. തിരുവനന്തപുരം മംഗലാപുരം മാവേലി എക്‌സ്പ്രസ്സിൽ നടന്ന സംഭവത്തിൽ എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷാഹിലിനെയാണ് എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ടിടിഇയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് തടയാൻ എത്തിയ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും അതിക്രമം നടന്നുവെന്നും പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌തത് ചോദ്യം ചെയ്‌തു; മാവേലി എക്സ്‌പ്രസ്സിൽ ടിടിഇക്ക് നേരെ അതിക്രമം; 24 കാരൻ അറസ്റ്റിൽ Read More »

ഡിജിറ്റൽ സാമ്പത്തികത്തട്ടിപ്പുകൾക്ക് ഇരയായാൽ നഷ്ടപരിഹാരം; പദ്ധതിയുമായി ആർ.ബി.ഐ.

ഡിജിറ്റൽ ഇടപാടുകളിലെ തട്ടിപ്പിൽ ഉപഭോക്താക്കൾക്ക് സംരക്ഷണവും നഷ്ടപരിഹാരവും ഉറപ്പാക്കാൻ റിസർവ് ബാങ്ക്. ഡിജിറ്റൽ തട്ടിപ്പുകളിൽ ഇരയാകുന്നവർക്ക് 25,000 രൂപവരെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് പദ്ധതി അവതരിപ്പിച്ചു. ഉപഭോക്തൃസംരക്ഷണത്തിനും വായ്പ‌ാലഭ്യത സുഗമമാക്കുന്നതിനും നടപടികളുണ്ടാകുമെന്നും ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.സാമ്പത്തികത്തട്ടിപ്പുകളിൽ 65 ശതമാനവും 50,000 രൂപയിൽ താഴെ വരുന്നതാണ്. ഇത്തരം തട്ടിപ്പുകൾക്കാണ് നഷ്‌ടപരിഹാരം ലഭ്യമാക്കുക. ഡിജിറ്റൽ സാമ്പത്തികത്തട്ടിപ്പിനിരയായാൽ, അത് ആരുടെ കുറ്റംകൊണ്ടാണെന്നുനോക്കില്ല. 85 ശതമാനം അല്ലെങ്കിൽ പരമാവധി 25,000 രൂപ നഷ്ടപരിഹാരമായി ലഭ്യമാക്കും. ഒരാൾക്ക് ഒരുവട്ടം മാത്രമേ ഇത്തരത്തിൽ നഷ്ടപരിഹാരം ലഭിക്കൂവെന്ന്

ഡിജിറ്റൽ സാമ്പത്തികത്തട്ടിപ്പുകൾക്ക് ഇരയായാൽ നഷ്ടപരിഹാരം; പദ്ധതിയുമായി ആർ.ബി.ഐ. Read More »

Scroll to Top