പെരിയ ഇരട്ടക്കൊലക്കേസ്: പുനരന്വേഷണം വേണമെന്ന ആവശ്യവുമായി ശരത് ലാലിന്റെ കുടുംബം മുഖ്യമന്ത്രിയെ സമീപിക്കുന്നു

കാസർഗോഡ്: രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങുന്നു. കേസിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും യഥാർത്ഥ സൂത്രധാരന്മാരെ പുറത്തുകൊണ്ടുവരാൻ വീണ്ടും അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. കേസിലെ പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവും കുടുംബം ശക്തമായി മുന്നോട്ട് വെക്കുന്നുണ്ട്. നിലവിൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് എല്ലാവിധ സുഖസൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നും, അവർ അവിടെ ‘പരമസുഖത്തിൽ’ ആണ് കഴിയുന്നതെന്നും ശരത് ലാലിന്റെ കുടുംബം ആരോപിക്കുന്നു. […]

പെരിയ ഇരട്ടക്കൊലക്കേസ്: പുനരന്വേഷണം വേണമെന്ന ആവശ്യവുമായി ശരത് ലാലിന്റെ കുടുംബം മുഖ്യമന്ത്രിയെ സമീപിക്കുന്നു Read More »

59 വർഷത്തെ കാത്തിരിപ്പിനു വിരാമം; വിജയ് മന്ത്രിസഭയിലേക്ക് കോൺഗ്രസ് മന്ത്രിമാർ, നാളെ സത്യപ്രതിജ്‌ഞ

ചെന്നൈ മന്ത്രിസഭ നാളെ വികസിപ്പിക്കുന്നതോടെ, 59 വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം കോൺഗ്രസ് തമിഴ്‌നാട്ടിൽ ഭരണ പങ്കാളിയാകുന്നു. കോൺഗ്രസ് എംഎൽഎമാരായ രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവർ നാളെ മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്യും. ഇരുവരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അംഗീകാരം നൽകിയതായി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്‌സിലൂടെ അറിയിച്ചു. വിജയിൻ്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) മത്സരരംഗത്തുണ്ടായിരുന്ന 27 സീറ്റുകളിൽ 5 എണ്ണത്തിൽ വിജയിച്ച കോൺഗ്രസ്, ഡിഎംകെ

59 വർഷത്തെ കാത്തിരിപ്പിനു വിരാമം; വിജയ് മന്ത്രിസഭയിലേക്ക് കോൺഗ്രസ് മന്ത്രിമാർ, നാളെ സത്യപ്രതിജ്‌ഞ Read More »

കോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി! സമൂഹ മാധ്യമങ്ങളില്‍ പിള്ളേരുടെ പാര്‍ട്ടി വൈറല്‍!

ഇന്ത്യന്‍ സോഷ്യല്‍ മീഡിയയെ മൊത്തം ഉലച്ചുകൊണ്ട് ഒരു പുതിയ ഡിജിറ്റല്‍ പ്രസ്ഥാനം രൂപം കൊണ്ടിരിക്കുകയാണ്, കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ സിജെപി. ഇതൊരു വെറും കുട്ടിക്കളിയോ തമാശ ട്രോളോ അല്ല. മറിച്ച് സിസ്റ്റത്തിന്റെ ഉറക്കം കെടുത്തുന്ന, ഇന്ത്യന്‍ ജെന്‍സി പിള്ളേര്‍ ഏറ്റെടുത്ത ഒരു പൊളിറ്റിക്കല്‍ മൂവ്മെന്റായാണ് അളയാടപ്പെടുത്തുന്നത്. സുപ്രീം കോടതിയില്‍ നടന്ന ഒരു വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പാറ്റ (Cockroach) പരാമര്‍ശമാണ് സിജെപി രൂപീകരണത്തിലേക്ക് നയിച്ചത്. വ്യാജ ബിരുദങ്ങള്‍ കാണിച്ച് ആക്ടിവിസവും ജേണലിസവും നടത്തുന്ന

കോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി! സമൂഹ മാധ്യമങ്ങളില്‍ പിള്ളേരുടെ പാര്‍ട്ടി വൈറല്‍! Read More »

സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും മഴ തുടരുമെന്നാണ് പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് Read More »

പാർസൽ ഭക്ഷണത്തിൽ എലിവിഷം കലർത്തി കുടുംബത്തെ ശ്രമം അപായപ്പെടുത്താൻ

കാസർകോട്:പാർസൽ ഭക്ഷണത്തിൽ എലിവിഷം കലർത്തി കുടുംബത്തെ അപായപ്പെടുത്താൻ ശ്രമം . വിഷം കലർത്തിയ ഭക്ഷണം യുവാവിനും കുടുംബത്തിനും കഴിക്കുവാൻ നൽകുകയായിരുന്നു. സംഭവത്തിൽ അണങ്കൂർ ടി.വി സ്റ്റേഷൻ റോഡിലെ കലന്തർ ഷാ 30 യുടെ പരാതിയിൽ അണങ്കൂരിലെ അബ്ദുൾ ഖാദറിനെതിരെ കാസർകോട് പൊലീസ് കേസെടുത്തു. പ്രതിപരാതിക്കാരൻ്റെ വീട്ടിലേക്ക് എലിവിഷം കലർത്തിയ ഭക്ഷണം അണങ്കൂരിലെ വീട്ടിൽ എത്തിച്ച് കഴിക്കുവാൻ നൽകിയെന്നാണ് കേസ്. പരാതിക്കാരൻ്റെ സഹോദരനോടുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു.

പാർസൽ ഭക്ഷണത്തിൽ എലിവിഷം കലർത്തി കുടുംബത്തെ ശ്രമം അപായപ്പെടുത്താൻ Read More »

Kerala Gold Price Today: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും കുതിപ്പ്; മൂന്ന് ദിവസത്തിനിടെ 2700 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും വൻ കുതിപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി . ഇന്നലെ രാവിലെ 960 രൂപ കൂടിയ വിപണിയിൽ വൈകീട്ട് 800 രൂപകൂടി വർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. 320 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് കൂടിയത്. തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന വിലയിൽ കഴിഞ്ഞ രണ്ട് ദിവസമായി ഉണ്ടായ വർദ്ധനവിന് പിന്നാലെയാണ് ഇന്നും വില കൂടുന്നത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 960 രൂപയാണ് വർദ്ധിച്ചത്. മെയ് 13 ന് ഉണ്ടായ ചരിത്രത്തിലെ ഏറ്റവും

Kerala Gold Price Today: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും കുതിപ്പ്; മൂന്ന് ദിവസത്തിനിടെ 2700 രൂപയുടെ വർദ്ധനവ് Read More »

സിൽവർ ലൈൻ പദ്ധതി റദ്ദാക്കൽ; ഭൂമി ഉടമസ്ഥർക്ക് വിട്ടുനൽകുമെന്ന് റവന്യു മന്ത്രി എപി അനിൽ കുമാർ, മഞ്ഞക്കുറ്റികൾ സമയബന്ധമായി നീക്കും

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ തുടർനടപടികളിലേക്ക് കടന്ന് സർക്കാർ. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ സമയബന്ധമായി മാറ്റി തുടങ്ങുമെന്ന് റവന്യൂമന്ത്രി എപി അനിൽകുമാർ പറഞ്ഞു. വിജ്ഞാപനം റദ്ദാക്കിയെന്ന് ഭൂഉടമകളെ അറിയിക്കുമെന്നും എല്ലാവർക്കും പട്ടയം എന്നതാണ് സർക്കാർ നയമെന്നും എപി അനിൽ കുമാർ പറഞ്ഞു. പദ്ധതി റദ്ദാക്കിയെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമങ്ങളെ അറിയിച്ചത്.സിൽവർ ലൈൻ പൂർണമായി റദ്ദാക്കിയ യുഡിഎഫ് സർക്കാർ സമരക്കാർക്കെതിരെയുളള കേസുകളും പിൻവലിക്കുമെന്ന് അറിയിച്ചു. പദ്ധതി ഉപേക്ഷിച്ച് ബദൽ തേടിപ്പോയിട്ടും വിജ്ഞാപനം റദ്ദാക്കാൻ

സിൽവർ ലൈൻ പദ്ധതി റദ്ദാക്കൽ; ഭൂമി ഉടമസ്ഥർക്ക് വിട്ടുനൽകുമെന്ന് റവന്യു മന്ത്രി എപി അനിൽ കുമാർ, മഞ്ഞക്കുറ്റികൾ സമയബന്ധമായി നീക്കും Read More »

ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഉപയോഗവും സോഷ്യൽ മീഡിയ ഇടപെടലും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

കാസർകോട്: ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ജോലി സമയത്ത് അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്. കാസർകോട് ജില്ലയിലെ ഹൈസ്കൂൾ പ്രഥമ അധ്യാപകർക്കാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദേശം കൈമാറിയത്. ജോലിക്കിടയിൽ സ്‌കൂൾ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായും ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും സാരമായി ബാധിക്കുന്നുവെന്നും സൂചിപ്പിച്ച് വ്യാപക പരാതി ലഭിച്ചുവെന്നാണ് നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് വിലക്ക്. ഔദ്യോഗിക ആവശ്യങ്ങൾ ഇല്ലാത്തപക്ഷം ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടുള്ളതല്ലെന്നും വിദ്യാഭ്യാസ ഓഫീസറുടെ സ്‌കൂൾ സന്ദർശന

ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഉപയോഗവും സോഷ്യൽ മീഡിയ ഇടപെടലും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ Read More »

ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഉപയോഗവും സോഷ്യൽ മീഡിയ ഇടപെടലും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

കാസർകോട്: ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ജോലി സമയത്ത് അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്. കാസർകോട് ജില്ലയിലെ ഹൈസ്കൂൾ പ്രഥമ അധ്യാപകർക്കാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദേശം കൈമാറിയത്. ജോലിക്കിടയിൽ സ്‌കൂൾ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായും ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും സാരമായി ബാധിക്കുന്നുവെന്നും സൂചിപ്പിച്ച് വ്യാപക പരാതി ലഭിച്ചുവെന്നാണ് നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് വിലക്ക്. ഔദ്യോഗിക ആവശ്യങ്ങൾ ഇല്ലാത്തപക്ഷം ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടുള്ളതല്ലെന്നും വിദ്യാഭ്യാസ ഓഫീസറുടെ സ്‌കൂൾ സന്ദർശന

ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഉപയോഗവും സോഷ്യൽ മീഡിയ ഇടപെടലും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ Read More »

ഒറ്റ ഓഡറിന് 44 രൂപ വരെ കൂടും! ഓൺലൈൻ ഭക്ഷണം വാങ്ങുന്നത് ഇനി സാധാരണക്കാർക്ക് താങ്ങില്ല?

ഇറാൻ യുദ്ധത്തെ തുടർന്നുള്ള അസംസ്‌കൃത എണ്ണ പ്രതിസന്ധിയും ഇന്ധനവില വർധനയും കാരണം സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളുടെ നിരക്കുകൾ ഉടൻ ഉയർന്നേക്കാം. ഈ വിലവർധന ഓരോ ഓർഡറിലും ചെറിയ അധിക ബാധ്യത വരുത്തിവെക്കുമെന്നും, ഇത് ഡെലിവറി തൊഴിലാളികളെയും കമ്പനികളെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇനി ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ചെലവ് കൂടും. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ അസംസ്കൃത എണ്ണ പ്രതിസന്ധിയും ഇന്ധനവില വർധനയും കാരണം സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ

ഒറ്റ ഓഡറിന് 44 രൂപ വരെ കൂടും! ഓൺലൈൻ ഭക്ഷണം വാങ്ങുന്നത് ഇനി സാധാരണക്കാർക്ക് താങ്ങില്ല? Read More »

Scroll to Top