മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് കേരളത്തിൽ രണ്ട് ദിവസം കൂടി മഴ തുടരാണ് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ കാറ്റിനും മഴയക്കും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. കേരളത്തിൽ രണ്ട് ദിവസം കൂടി മഴ തുടരാണ് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. പ്രത്യേകിച്ച് മലയോര മേഖലകളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് സാധ്യതകൾ […]

മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് കേരളത്തിൽ രണ്ട് ദിവസം കൂടി മഴ തുടരാണ് സാധ്യത Read More »

ഒഎൻവി സാഹിത്യ പുരസ്ക‌ാരം എം മുകുന്ദന്

തിരുവനന്തപുരം: 2026 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ എം മുകന്ദന്. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തി പത്രവും ഉൾപ്പെടുന്നതാണ് ഒഎൻവി കൾച്ചറൽ അക്കാദമി വർഷം തോറും നൽകി വരുന്ന സാഹിത്യ പുരസ്‌കാരം. ഡോ. എം ലീലാവതി, പ്രഭാവർമ്മ, ആലംകോട് ലീലാകൃഷ്ണൻ, എന്നിവരുൾപ്പെടുന്ന കമ്മിറ്റിയാണ് എം മുകുന്ദനെ പുരസ്ക‌ാരത്തിനായി തിരഞ്ഞെടുത്തത്. മലയാള കഥാ, നോവൽ സാഹിത്യ രംഗത്ത് ഭാവുകത്വപരമായ മാറ്റം സൃഷ്ട‌ിച്ച സാഹിത്യകാരനാണ് എം മുകുന്ദൻ എന്ന് ജൂറി വിലയിരുത്തി. മയ്യഴിപ്പുഴയുടെ കഥാകാരനായി മലയാള മനസ്സിൽ

ഒഎൻവി സാഹിത്യ പുരസ്ക‌ാരം എം മുകുന്ദന് Read More »

സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നു; പുതുക്കിയ നിരക്ക് മെയ് 21 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഉടൻ പ്രാബല്യത്തിൽ വരും. ഈ മാസം 21 മുതൽ പുതുക്കിയ വില നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് നിലവിലെ തീരുമാനം. വരും ദിവസങ്ങളിൽ ചേരുന്ന മിൽമ ഡയറക്‌ടർ ബോർഡ് യോഗം ഈ വിലവർധനവിന് ഔദ്യോഗികമായി അംഗീകാരം നൽകും. ഏറെ നാളത്തെ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് മിൽമ പാൽ വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്. നേരത്തെ സർക്കുലർ റെസല്യൂഷൻ വഴി വിലവർധന പാസാക്കാൻ മാനേജ്മെന്റ് ശ്രമിച്ചെങ്കിലും

സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നു; പുതുക്കിയ നിരക്ക് മെയ് 21 മുതൽ Read More »

മത്സ്യ ലഭ്യത കുറഞ്ഞു : കോഴിയിറച്ചി വില വീണ്ടും കുതിപ്പിൽ: കിലോയ്ക്ക് 175 കടന്നു

കാസർകോട് :കോഴി വില വീണ്ടും കുതിക്കുന്നു. ചെറിയ പെരുന്നാളും, വിഷുവുമൊക്കെ കഴിഞ്ഞ് 125 ആയി കുറഞ്ഞിരുന്ന വിലയാണ് ഇപ്പോൾ കിലോയ്ക്ക് ഒറ്റയടിക്ക് 175-180 രൂപയിലെത്തിയിരിക്കുന്നത്.ബലിപെരുന്നാൾ ആസന്നമായിരിക്കെ വില ഇനിയും കൂടാനാണ് സാധ്യതയെന്ന് ചില്ലറ കച്ചവടക്കാർ പറയുന്നു . വ്യാപാരികളുടെ കണക്കു കൂട്ടലനുസരിച്ചു വില 200ലെത്തു മെന്നു പറയുന്നു. ചൂട് കനത്തതോടെ കോഴിക്ക് ആവശ്യക്കാർ കുറഞ്ഞതും, ഫാമുടമകൾ ഉൽപാദനം കുറച്ചതുംആണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്തവിതരണക്കാർ പറയുന്നുണ്ട്.എന്നാൽ ലക്ഷ്യം ബലി പെരുന്നാൾ വിപണിയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. അതേസമയം രൂക്ഷമായ വേനൽ

മത്സ്യ ലഭ്യത കുറഞ്ഞു : കോഴിയിറച്ചി വില വീണ്ടും കുതിപ്പിൽ: കിലോയ്ക്ക് 175 കടന്നു Read More »

പുലിപ്പല്ല് കേസ് റാപ്പർ വേടന് തിരിച്ചടി പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് തന്നെ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരണം

കൊച്ചി റാപ്പർ വേടൻ്റെ (ഹിരൺദാസ് മുരളി) പക്കൽനിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലെന്ന് സ്‌ഥീരികരണം. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടന്ന പരിശോധനയിലാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. ഇതോടെ കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും. വേടൻ ധരിച്ചിരുന്നത് പുലിപ്പല്ല് തന്നെയെന്ന് വനംവകുപ്പിൻ്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് സുവോളജി ലാബിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് വേടൻ്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്. അന്ന് വേടനടക്കം 9 പേരെ ആറു ഗ്രാം കഞ്ചാവുമായി പൊലീസ് അറസ്‌റ്റ് ചെയ്ത‌ിരുന്നു.

പുലിപ്പല്ല് കേസ് റാപ്പർ വേടന് തിരിച്ചടി പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് തന്നെ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരണം Read More »

മഴയുണ്ടേ, കുട ചൂടാം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലേർട്ട്.

മഴയുണ്ടേ, കുട ചൂടാം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് Read More »

കെഎസ്ആർടിസിയിൽ പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ

തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഹിളാമോർച്ച പ്രവർത്തകർ കെഎസ്ആർടിസി ബസിൽ കയറി പ്രതിഷേധിച്ചു. കെഎസ്ആർടിസി ബസിൽ കയറി ടിക്കറ്റ് എടുക്കാതെയായിരുന്നു പ്രതിഷേധം. പതിനഞ്ചാം തീയതി മുതൽ സൗജന്യ യാത്ര എന്നായിരുന്നു കോൺഗ്രസ് വാഗ്ദാനമെന്നും എന്നാൽ അത് നടപ്പിലാക്കിയില്ലെന്നുമാണ് മഹിളാമോർച്ച നേതാവ് നവ്യ ഹരിദാസ് പറഞ്ഞത്. സത്യപ്രതിജ്ഞ വൈകിയത് തങ്ങളുടെ കുറ്റമല്ല. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ സൗജന്യ യാത്ര നടപ്പാക്കി

കെഎസ്ആർടിസിയിൽ പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ Read More »

ശ്രീകണ്ഠാപുരം വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. ; അപകടം ഉച്ചക്ക് ഒരു മണിയോടെ, യാത്രക്കാർ ഇറങ്ങിയോടി

ശ്രീകണ്‌ഠാപുരം – തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ‘തേലക്കാടൻസ്’ ബസിനാണ് വെള്ളിയാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. യാത്രക്കാരെ സമയോചിതമായി പുറത്തിറക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വളക്കൈ പാലം ഭാഗത്ത് എത്തിയപ്പോഴാണ് ബസിൻ്റെ അടിഭാഗത്ത് നിന്നും പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. അപകടസാധ്യത മനസിലാക്കിയ ഡ്രൈവർ ഉടൻ തന്നെ ബസ് റോഡരികിലേക്ക് മാറ്റി നിർത്തി യാത്രക്കാരെ പുറത്തിറക്കാൻ നിർദേശം നൽകുകയായിരുന്നു. യാത്രക്കാരെല്ലാം വേഗത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടരുകയും ഏതാനും നിമിഷങ്ങൾക്കകം ബസിൻ്റെ മുൻഭാഗത്തുനിന്ന് മുഴുവൻ ഭാഗങ്ങളിലേക്കും തീ വ്യാപിക്കുകയുമായിരുന്നു.

ശ്രീകണ്ഠാപുരം വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. ; അപകടം ഉച്ചക്ക് ഒരു മണിയോടെ, യാത്രക്കാർ ഇറങ്ങിയോടി Read More »

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കും. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും കരുതിയിരിക്കണം. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, 8 ജില്ലകളിൽ യെല്ലോ അലർട്ട് Read More »

ശൈലി മാറ്റം പ്രഖ്യാപിച്ച് വിഡി സതീശൻ, പൊലീസിന് സുപ്രധാന നിർദേശം; ‘യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ട, പൈലറ്റും എസ്കോർറ്റും മാത്രം’

തിരുവനന്തപുരം: യാത്രാസുരക്ഷയിൽ ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശൻ അറിയിച്ചു. പൈലറ്റും എസ്കോർറ്റും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നാണ് നിർദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നൽകി. എസ്കോർട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാൽ അത് നിർബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ശൈലി മാറ്റം പ്രഖ്യാപിച്ച് വിഡി സതീശൻ, പൊലീസിന് സുപ്രധാന നിർദേശം; ‘യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ട, പൈലറ്റും എസ്കോർറ്റും മാത്രം’ Read More »

Scroll to Top