പയ്യന്നൂർ: കതിർമണ്ഡപത്തിൽ എത്താൻ മണിക്കൂറുകൽ മാത്രം ബാക്കി നിൽക്കെ വരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏച്ചൂർ, മാവിലച്ചാൽ, നാരായണീയത്തിൽ ഭരതൻ്റെ മകൻ എ ഷബിൻ (35) ആണ് മരിച്ചത്.
തിങ്കളാഴ്ചയാണ് ഷബിൻ്റെ വിവാഹം നടക്കേണ്ടിയിരുന്നത്. കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. ഇതിനിടയിൽ പുലർച്ചെ മൂന്നു മണിക്കും അഞ്ചരമണിക്കും ഇടയിലുള്ള ഏതോ സമയത്താണ് മരിച്ചതെന്നു സംശയിക്കുന്നു. ഇരുനില വീടിൻ്റെ മുകൾ നിലയിലെ കിടപ്പുമുറിയിലെ ബാത്ത് റൂമിൻ്റെ കമ്പിയിൽ ബെഡ് ഷീറ്റിൽ
തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ചക്കരക്കല്ല് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ജമ്മുകാശ്മീരിൽ എസ് എസ് ബി ബോർഡർ പൊലീസിൽ ജോലിചെയ്തു വരികയായിരുന്നു ഷബിൻ. മാതാവ്: ഷീബ (അംഗൺവാടി അധ്യാപിക). സഹോദരി: അഭിഷ.
കല്യാണ ദിവസം വരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ


