അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യ: മുഖ്യപ്രതി നോയിഡയിൽ നിന്ന് അറസ്റ്റിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിധിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് (യു.പി) സ്വദേശിയായ സൗരവ് ആണ് പിടിയിലായത്. ഒരു ടെലി കോളറായ സൗരവ്, നിധിൻരാജിനെയും അദ്ദേഹത്തിന്റെ അധ്യാപികയെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി, എസ്.ഐ മധുസൂദനൻ, എസ്.ഐ പ്രമോദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം നോയിഡയിൽ എത്തിയാണ് പ്രതിയെ വലയിലാക്കിയത്. കേസിൽ നിർണായക വഴിത്തിരിവായ ഈ […]

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യ: മുഖ്യപ്രതി നോയിഡയിൽ നിന്ന് അറസ്റ്റിൽ Read More »

ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കാസർകോട് 25കാരിക്കെതിരെ കേസ്

കാസർകോട്: 16കാരിയെ പീഡിപ്പിച്ച കേസിൽ 25കാരിക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് മേൽപ്പറമ്പിലാണ് സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. കണ്ണൂർ പുളിപ്പറമ്പ സ്വദേശി സ്നേഹ മെർളിനെതിരെയാണ് മേൽപ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിക്കെതിരെ നേരത്തെയും പോക്സോ കേസുകൾ നിലവിലുണ്ട്.

ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കാസർകോട് 25കാരിക്കെതിരെ കേസ് Read More »

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, അനങ്ങാതെ വെള്ളിയും, നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. കഴിഞ്ഞ 3 ദിവസമുള്ള വലിയ പടിയിറക്കത്തിന് ശേഷമാണ് സ്വർണ വില വർധിക്കുന്നത്. ഗ്രാമിന് 270 രൂപയും പവന് 2160 രൂപയുമാണ് വില വരുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13, 620 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് നിലവിൽ 1,08, 960 രൂപയാണ് വില വരുന്നത്. ഇന്നലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സ്വർണ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, അനങ്ങാതെ വെള്ളിയും, നിരക്കുകൾ ഇങ്ങനെ Read More »

നടിയെ ആക്രമിച്ച കേസ് മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും ഹൈക്കോടതി വിളിച്ചുവരുത്തും. ഇതുരണ്ടും കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്‌ട്യാ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച സംഭവത്തിലെ തെളിവായ മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹർജിയിൽ മറുപടി നൽകാൻ പ്രോസിക്യൂഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസ് മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് ഹൈക്കോടതി Read More »

വീട്ടുമുറ്റത്തുനിന്നും ബൈക്കിൽ നിന്നും കിട്ടിയത് 19 പെരുമ്പാമ്പിൻകുഞ്ഞുങ്ങളെ; മൂന്നുദിവസമായി ഉറങ്ങാതെ ഒരു കുടുംബം

തൃശൂർ മൂന്നുദിവസമായി ഉറങ്ങാതെ പെരുമ്പാമ്പുകളെ ഭയന്നിരിക്കുകയാണ് പൂങ്കുന്നം എംജി നഗർ ശ്രീകൃഷ്‌ണനിലയത്തിൽ ബി. കാർത്തിക്കും കുടുംബവും. രണ്ടുദിവസം മുൻപ് ഗേറ്റിനടുത്ത് ഒരു പാമ്പിൻകുഞ്ഞ് കിടക്കുന്നത് കണ്ടപ്പോൾ അണലിയാണെന്ന് പേടിച്ച് അതിനെ തട്ടിവിട്ടു. പാമ്പിൻകുഞ്ഞ് സമീപത്തെ തോട്ടിലേക്ക് പോകുകയും ചെയ്തു. വൈകിട്ട് ജോലി കഴിഞ്ഞുവന്നപ്പോഴാണ് വീണ്ടും മുറ്റത്തിന്റെ പരിസരത്ത് പലസ്‌ഥലത്തായി പാമ്പിൻകുഞ്ഞുങ്ങളെ കണ്ടത്. സംശയം തോന്നി ബൈക്കിന്റെയും സ്‌കൂട്ടറിൻ്റെയും സീറ്റ് അഴിച്ചുപരിശോധിച്ചപ്പോൾ അവിടെ നിന്നും കിട്ടി കുറേയെണ്ണത്തിനെ. ഇന്നലെ വൈകിട്ട് വരെ ആകെ പിടികൂടിയത് 19 പെരുമ്പാമ്പിൻ്റെ കുഞ്ഞുങ്ങളെ.

വീട്ടുമുറ്റത്തുനിന്നും ബൈക്കിൽ നിന്നും കിട്ടിയത് 19 പെരുമ്പാമ്പിൻകുഞ്ഞുങ്ങളെ; മൂന്നുദിവസമായി ഉറങ്ങാതെ ഒരു കുടുംബം Read More »

ഇന്ത്യൻ ഷൂട്ടിംഗ് വിസ്‌മയം ജസ്‌പാൽ റാണ അന്തരിച്ചു; അന്ത്യം ദില്ലിയിലെ ആശുപത്രിയിൽ

ദില്ലി: ഇന്ത്യൻ ഷൂട്ടിങ് വിസ്‌മയം ജസ്‌പാൽ റാണ അന്തരിച്ചു. ദില്ലിയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 1994ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ പരിശീലകനായിരുന്നു. മനു ഭാക്കറിൻ്റെ പരിശീലകനായിരുന്നു അദ്ദേഹം. ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ് ജസ്പാൽ റാണ. പദ്‌മശ്രീ, അർജുന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഇന്ത്യൻ താരം. 4 എഡിഷനുകളിലായി 9 സ്വർണം അടക്കം 15 മെഡൽ ആണ് ജസ്‌പാൽ

ഇന്ത്യൻ ഷൂട്ടിംഗ് വിസ്‌മയം ജസ്‌പാൽ റാണ അന്തരിച്ചു; അന്ത്യം ദില്ലിയിലെ ആശുപത്രിയിൽ Read More »

മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച്ച ഹാജരാകാൻ നിർദേശം

കൊച്ചി: സിഎംആർഎലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേസിൽ എക്സാലോജിക് മാനേജിംഗ് ഡയറക്ടർ വീണ ടിയ്ക്ക് വീണ്ടും എൻഫോഴ്സ്സ്മെന്റ് ഡയറക്ട്രേറ്റ് സമൻസ്. ബുധനാഴ്‌ച രാവിലെ 10.30ന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. ഇന്ന് ഹാജരാകണം എന്നാവശ്യപ്പെട്ട് നേരത്തെ ഇ ഡി സമൻസ് അയച്ചിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി ഹാജരാകാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് വീണ അറിയിക്കുകയായിരുന്നു. രണ്ടാഴ്ചയായിരുന്നു സാവകാശം തേടിയത്. എന്നാൽ ബുധനാഴ്‌ച ഹാജരാകണം എന്നാവശ്യപ്പെട്ട് ഇന്ന് വീണ്ടും സമൻസ് അയച്ചിരിക്കുകയാണ്.

മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച്ച ഹാജരാകാൻ നിർദേശം Read More »

കണ്ണൂരിൽ കഞ്ചാവ് വേട്ട

ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് പുതിയതെരു ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അഞ്ചര കിലോ കഞ്ചാവ് പിടികൂടിയത് ബിഹാർ ബജ്പൂരി സ്വദേശി സന്ദീപ് കുമാർ സിംഗിനെ അറസ്റ്റ് ചെയ്‌തു കണ്ണുർ എക്സൈസ് റെയ്‌ഞ്ച് ഇൻസ്പെക്ടർ അക്ഷയ് യുടെ നേത്യത്വത്തിലാണ് കഞ്ചാവ് വേട്ട എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് നൽകിയ വിവരത്തിൻറെയും എടിഎസിൻ്റെ സഹായത്തോടെയുമായിരുന്നു റെയ്‌ഡ്

കണ്ണൂരിൽ കഞ്ചാവ് വേട്ട Read More »

ആശങ്കയായി ഷിഗെല്ല; ഈ വർഷം രോഗം സ്ഥിരീകരിച്ചത് 114 പേർക്ക്, കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം

കൽപ്പറ്റ: സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല. അഞ്ചുവർഷത്തെ ഷിഗെല്ല കണക്കുകൾ പുറത്ത് വന്നു. ഈ വർഷം രോഗം സ്ഥിരീകരിച്ചത് 114 പേർക്കാണ്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 54 പേർക്കായിരുന്നു രോഗം. 2025 ൽ 132 പേർക്കാണ് രോഗം ബാധിച്ചത്. 2024 ൽ 121 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2023 ൽ 90 പേർക്കും 2022 ൽ 83 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വർഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ. വയനാട്ടിൽ

ആശങ്കയായി ഷിഗെല്ല; ഈ വർഷം രോഗം സ്ഥിരീകരിച്ചത് 114 പേർക്ക്, കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം Read More »

കൊച്ചി തേരവ പാലത്തിൽ ലോറി നിയന്ത്രണം വിട്ട് അപകടം,കൈവരി തകർത്ത് തൂങ്ങിക്കിടന്ന് ലോറി

കൊച്ചി: കൊച്ചി തേരവ പാലത്തിൽ ലോറി നിയന്ത്രണം വിട്ട് അപകടം. പാലത്തിന്റെ കൈവരി തകർത്ത ലോറി താഴേക്ക് തങ്ങി നിൽക്കുയായിരുന്നു. ഡ്രൈവർ ചാടി ഇറങ്ങി രക്ഷപ്പെട്ടതിനാൽ വൻ അപകടമാണ് ഒഴിവായത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിലാണ് അപകടമുണ്ടായതെങ്കിലും ആളപായമില്ലെന്നത് ആശ്വാസമാണ്. ഡ്രൈവർക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോളാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ലോഡ് ഇറക്കിയ ശേഷം തിരിച്ചുവരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കൊച്ചി തേരവ പാലത്തിൽ ലോറി നിയന്ത്രണം വിട്ട് അപകടം,കൈവരി തകർത്ത് തൂങ്ങിക്കിടന്ന് ലോറി Read More »

Scroll to Top