പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് ഒരു മാസം വൻ വിജയമാക്കി സ്ത്രീ യാത്രക്കാർ വഴിമുട്ടി പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും

തിരുവനന്തപുരം• യുഡിഎഫ് സർക്കാരിൻ്റെ ഇന്ദിരാ ഗാരൻ്റികളിലൊന്നായ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ‘പ്രിയദർശിനി’ ആരംഭിച്ചിട്ട് നാളെ ഒരു മാസം തികയും. പദ്ധതി പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്നാണു വിലയിരുത്തൽ. 5 ലക്ഷം വനിതാ യാത്രക്കാരാണു അധികമായി കെഎസ്ആർടിസിയിൽ എത്തിയത്. പ്രതിദിനം രണ്ടരക്കോടി രൂപയുടെ സൗജന്യ ടിക്കറ്റുകളെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും ചില ദിവസങ്ങളിൽ 3 കോടി രൂപ വരെയാകുന്നുണ്ട്. ആകെ യാത്രക്കാരിൽ സ്ത്രീ യാത്രക്കാർ മുൻപു 40 മുതൽ 50 % വരെയായിരുന്നെങ്കിൽ ഇപ്പോൾ 60% ആയി ഉയർന്നു. ഇരുചക്രവാഹനങ്ങളിൽ ജോലി […]

പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് ഒരു മാസം വൻ വിജയമാക്കി സ്ത്രീ യാത്രക്കാർ വഴിമുട്ടി പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും Read More »

യുവാവിനെ കഴുത്തറുത്തു കൊന്നു; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ: അതിഥി തൊഴിലാളിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളിമുറിയിൽ തള്ളി. പൂപ്പറമ്പിൽ താമസിക്കുന്ന അസം സ്വദേശിയായ ഫിലിപ്പ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഫിലിപ്പിൻ്റെ സഹോദരി ഭർത്താവ് രമേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിട നിർമ്മാണ തൊഴിലാളികളായാണ് അസം സ്വദേശികളായ ഫിലിപും സഹോദരി ഭർത്താവായ രമേശനും കണ്ണൂരിലെത്തിയത്. ഇരുവരും തമ്മിൽ നേരത്തെ തന്നെ കുടുംബപ്രശ്‌നങ്ങൾ ഉള്ളതായി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഇരുവരും മദ്യലഹരിയിൽ തർക്കമുണ്ടാവുകയും ഫിലിപ്പിനെ രമേശൻ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കുളിമുറിയിൽ തളളിയ നിലയിലാണ് കണ്ടെത്തിയതെന്നു

യുവാവിനെ കഴുത്തറുത്തു കൊന്നു; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ Read More »

റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി; ആളുകളെ ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം

തിരുവനന്തപുരം റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ചയുണ്ടായത് ആശങ്കയായി. കുമാരപുരം പൂന്തി റോഡ് നിർമാണത്തിന്റെ ഭാഗമായി റോഡിൻ്റെ വശങ്ങൾ ജെസിബി ഉപയോഗിച്ച് കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈൻ പൊട്ടിയത്. അഗ്‌നിശമന സേന സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഈ ഭാഗത്തേക്കുള്ള വാൽവുകൾ എല്ലാം അടച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. വാതക ചോർച്ചയെ തുടർന്ന് ആളുകളെ സ്‌ഥലത്ത് നിന്ന് ഒഴിപ്പിച്ചു. കിംസ് ആശുപത്രിക്ക് മുന്നിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. നിലവിൽ പൈപ്പ് മാറ്റി വാതകച്ചോർച്ച നിയന്ത്രിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി; ആളുകളെ ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം Read More »

ലൈഫ് മിഷൻ കോഴ കേസ്; സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിൽ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്ത് വിജിലൻസ്. സ്വപ്‌ന സുരേഷ് വിജിലൻസിന് മുന്നിൽ ഹാജരായി. ചോദ്യംചെയ്യൽ ഒരു മണിക്കൂറിലേറെ നീണ്ടു. കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയതാണ് എന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. ലൈഫ് മിഷൻ കോഴ കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്. ലൈഫ് മിഷൻ അഴിമതിയിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് വിജിലൻസ്. അതിന്റെ ഭാഗമായാണ് പ്രതികളെ ഒന്നുകൂടി വിളിച്ച് ചോദ്യംചെയ്യുന്നത്. മുട്ടത്തറയിലുളള വിജിലൻസ് ഓഫീസിൽ വെച്ചായിരുന്നു ചോദ്യംചെയ്യൽ.

ലൈഫ് മിഷൻ കോഴ കേസ്; സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു Read More »

കൂടത്തായി കേസ്; ബിരുദധാരിയാകാൻ ജോളി.. ജയിലിൽ ഇരുന്ന് പരീക്ഷ

കൂടത്തായി കൊലക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് പരീക്ഷാ തിരക്കിലാണ്. കോഴിക്കോട് സബ് ജയിലിൽ വിചാരണാ തടവുകാരിയായി കഴിയുകയായിരുന്ന ജോളി പരീക്ഷയ്ക്കായി കണ്ണൂർ വനിതാ ജയിലിലെത്തി. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ബി.എ ഹിസ്‌റ്ററി പരീക്ഷയാണ് ജോളി എഴുതിക്കൊണ്ടിരിക്കുന്നത്. രണ്ടാം വർഷ വിദ്യാർഥിയാണ്. എട്ട് പേപ്പറുകളിൽ ആറെണ്ണം കഴിഞ്ഞു. പരീക്ഷ അവസാനിക്കുംവരെ കണ്ണൂർ വനിതാ ജയിലിൽ ജോളി തുടരും. ഇതിനു ശേഷം കോഴിക്കോടേക്ക് കൊണ്ടുപോകും. പ്രത്യേക സുരക്ഷയിലാണ് ജോളിയെ കണ്ണൂരിലെത്തിച്ചത്. നേരത്തെ പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ

കൂടത്തായി കേസ്; ബിരുദധാരിയാകാൻ ജോളി.. ജയിലിൽ ഇരുന്ന് പരീക്ഷ Read More »

സീബ്രാലൈനിൽ ലോറിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിക്ക് 33.4 ലക്ഷം നഷ്ടപരിഹാരം; തലശ്ശേരി എം.എ.സി.ടി കോടതി വിധി

തലശ്ശേരി: സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിക്ക് 33.4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തലശ്ശേരി എം.എ.സി.ടി കോടതി വിധിച്ചു. ജഡ്‌ജി ടി.കെ. നിർമലയാണ് വിധി പ്രസ്‌താവിച്ചത്‌. ഇരിട്ടി പായം മണിമല വീട്ടിൽ അഭിനന്ദ് സണ്ണി മാത്യു (25)വിനാണ് നഷ്ടപരിഹാരം ലഭിക്കുക. സംഭവസമയത്ത് മദ്രാസ് ക്രിസ്‌ത്യൻ കോളേജിലെ ഒന്നാംവർഷ ബി.എസ്.ഡബ്യു. വിദ്യാർഥിയായിരുന്നു അഭിനന്ദ്. 2019 ഡിസംബർ 5-നാണ് അപകടം നടന്നത്. കോളേജിന് മുൻവശത്തെ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് ലോറി ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ

സീബ്രാലൈനിൽ ലോറിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിക്ക് 33.4 ലക്ഷം നഷ്ടപരിഹാരം; തലശ്ശേരി എം.എ.സി.ടി കോടതി വിധി Read More »

തെങ്ങ് കയറ്റുന്നതിനിടെ കണ്ണൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

കണ്ണൂർ :കണ്ണൂരിൽതെങ്ങ് കയറ്റുന്നതിനിടെ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടുന്നതിനായി സജി തെങ്ങിൽ കയറിയതായിരുന്നു. ഈ സമയത്താണ് കടന്നൽ കൂട്ടത്തിൽ നിന്ന് കുത്തേറ്റത്. കടന്നലുകളുടെ കുത്തേറ്റ സജി ഗുരുതരാവസ്ഥയിലായി. വിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി സജിയെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചു.ആദ്യം പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നില അതീവ ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ എകെജി ആശുപത്രിയിലേക്ക്

തെങ്ങ് കയറ്റുന്നതിനിടെ കണ്ണൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു Read More »

സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കും; സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ

സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിലാണ് നിലപാട് അറിയിച്ചത്. കമ്മിറ്റി ശിപാർശ ചെയ്യുന്ന പ്രകാരം സ്കൂ‌ളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കും. കോടതി അനുമതി ലഭിച്ചാൽ ഉടൻ നടപ്പിലാക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞു. രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. (Comprehensive sex education)ജസ്റ്റിസ് ബി വി നാഗരത്ന, ആർ മഹാദേവൻ എന്നിവടങ്ങിയ ബെഞ്ചിന് മുൻപാകെ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണ് ഗവൺമെൻ്റ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്

സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കും; സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ Read More »

ആശ്വസിക്കേണ്ട, വരും പഴയ പിഴ: ഇന്റർനെറ്റ് തിരികെ വന്നതോടെ ക്യാമറകൾ പണി തുടങ്ങി; കെട്ടിക്കിടക്കുന്ന ദൃശ്യങ്ങൾ ആദ്യം വരും

കാക്കനാട് കുടിശിക മൂലം ഇന്റർനെറ്റ് വിഛേദിച്ചതോടെ ദൃശ്യങ്ങൾ അയയ്ക്കുന്നത് നിർത്തിയിരുന്ന റോഡിലെ ക്യാമറകൾ വീണ്ടും ജോലി തുടങ്ങി. ഗതാഗത നിയമ ലംഘന ദൃശ്യങ്ങൾ ഇന്നലെ മുതൽ കലക്ടറേറ്റിലെ ആർടിഒ കൺട്രോൾ റൂമിൽ എത്തുന്നുണ്ട്. ജില്ലയിലെ റോഡുകളിൽ മോട്ടർ വാഹന വകുപ്പ് സ്‌ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്ന് കഴിഞ്ഞ 29 മുതൽ റോഡിലെ ദൃശ്യങ്ങളൊന്നും കൺട്രോൾ റൂമിൽ ലഭിച്ചിരുന്നില്ല. ക്യാമറകളുടെ ചുമതലക്കാരായ കെൽട്രോൺ കുടിശിക നൽകാത്തതിനാൽ ജിയോ കമ്പനി ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചതാണ് കാരണം. സർക്കാരാണ് കെൽട്രോണിനു പണം നൽകേണ്ടിയിരുന്നത്.

ആശ്വസിക്കേണ്ട, വരും പഴയ പിഴ: ഇന്റർനെറ്റ് തിരികെ വന്നതോടെ ക്യാമറകൾ പണി തുടങ്ങി; കെട്ടിക്കിടക്കുന്ന ദൃശ്യങ്ങൾ ആദ്യം വരും Read More »

തർക്കത്തിനിടെ പിടിച്ചുതള്ളി; റോഡിൽ തലയിടിച്ച് വീണയാൾ മരിച്ചു

മലപ്പുറം: തർക്കത്തിനിടെ റോഡിൽ തലയിടിച്ച് വീണ് പരിക്കേറ്റയാൾ മരിച്ചു. മുന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി ഫൈസൽ (52) ആണ് മരിച്ചത്. സംഭവത്തിൽ കുന്നത്തുപറമ്പ് സ്വദേശിയായ മാളിയേക്കൽ ലത്തീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാക്ക് തർക്കത്തിനി് ലത്തീഫ് ഫൈസലിനെ പിടിച്ചു തള്ളുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ ഫൈസലിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്.

തർക്കത്തിനിടെ പിടിച്ചുതള്ളി; റോഡിൽ തലയിടിച്ച് വീണയാൾ മരിച്ചു Read More »

Scroll to Top