വാഹന മോഡിഫിക്കേഷൻ എപ്പോൾ? സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ എംവിഡി; സർവേയിൽ നിർദേശങ്ങൾ നൽകിയത് 17,000 പേർ
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ്. സർവേയിലൂടെ ലഭിച്ച നിർദേശങ്ങൾ പരിശോധിച്ച ശേഷമാകും മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് സമർപ്പിക്കുക. തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് സെപ്റ്റംബറിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. മോട്ടോർ വാഹന വകുപ്പ് നടത്തിയ സർവേയിൽ 17,000 പേരുടെ നിർദേശങ്ങൾ ലഭിച്ചു. ഗൂഗിൾ ഫോമിലൂടെ ആണ് മോട്ടോർ വാഹന വകുപ്പ് പൊതുജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിച്ചത്. രണ്ടാഴ്‌ചക്കകം ഇതിൻ്റെ പരിശോധന പൂർത്തിയാവും. കേന്ദ്രം നയം […]









