വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി. ചൂണ്ടി സ്വദേശി സുരമ്യയാണ് കൊല്ലപ്പെട്ടത്. പ്രതി ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ഷിബിൻ്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു സംഭവം. ദീർഘകാലമായി ഇരുവരും തമ്മിൽ ബന്ധത്തിലായിരുന്നു. ഇതിൽ നിന്നും പിന്മാറുന്നതിനെചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞാണ് യുവതി ആലുവയിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ഷിബിൻ വിളിച്ചത് പ്രകാരം പറവൂരിൽ ബസ് ഇറങ്ങുകയായിരുന്നു. ബൈക്കിലാണ് ഷിബിൻ യുവതിയെ വീട്ടിലെത്തിച്ചത്. അവിടെയുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചത്. ഷിബിൻ തന്നെയാണ് സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസ് എത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top