കെ ഡിസ്കിൽ നിന്ന് കുടുംബശ്രീ പുറത്ത്, എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതി പൊളിച്ചെഴുതാൻ സർക്കാർ, സഹകരണം അവസാനിപ്പിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: കെ ഡിസ്‌കിൽ നിന്ന് കുടുംബശ്രീ പുറത്ത്. എൻ്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതി പൊളിച്ചെഴുതാനുള്ള തീരുമാനത്തിലാണ് സർക്കാർ. കെ ഡിസ്ക്-കുടുംബശ്രീ സഹകരണം അവസാനിപ്പിച്ച് കൊണ്ട് സർക്കാർ ഉത്തരവിറക്കി. കമ്മ്യൂണിറ്റി അംബാസഡർ സംവിധാനം അവസാനിപ്പിച്ചു. ജില്ലാതലത്തിലെ പ്രോഗ്രാം മാനേജർമാരുടെ സേവനവും ഇനി വേണ്ടെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. എൽഡിഎഫ് കാലത്തെ അഭിമാന പദ്ധതിയാണ് പൊളിച്ചെഴുതുന്നത്.
അഭ്യസ്തവിദ്യർക്കിടയിലെ സർവ്വേയും നൈപുണ്യ വികസനവുമാണ് കുടുംബശ്രീയെ ഏൽപ്പിച്ചിരുന്നത്. ഓഗസ്റ്റ് 31 ന് ശേഷം കുടുംബശ്രീ സേവനം ആവശ്യമില്ലെന്നാണ് സർക്കാർ ഉത്തരവ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top