വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കൊല്ലം അഡീഷണൽ സെഷൻഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. മറ്റൊരു കേസിൽ പ്രതിയായ സന്ദീപുമായി 2023 മെയ് 10ന് രാത്രി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു അക്രമം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന വന്ദനയെ പരിശോധനയ്ക്കിടയിൽ സന്ദീപൻ മാരകമായി അക്രമിക്കുകയായിരുന്നു. കേരള മസഃസാക്ഷിയെ ഞെട്ടിച്ച കേസിൽ രണ്ടര വർഷത്തിനുശേഷമാണ് കോടതി വിധി പറയുന്നത്. കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. […]

വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം Read More »

വീട്ടുജോലികൾ ഭാര്യയുടെ മാത്രം കടമയല്ല: നിരീക്ഷണവുമായി സുപ്രീം കോടതി

വിവാഹമോചനക്കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വീട്ടുജോലികൾ ഭാര്യയുടെ മാത്രം കടമയല്ലെന്ന് സുപ്രീംകോടതി. ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കണക്കാനാകില്ല, കാലം മാറുകയാണെന്നും ഭർത്താവും വീട്ടുജോലികളിൽ സഹായിക്കണം. പാചകം, പാത്രം കഴുകൽ, ശൂചീകരണം എന്നിവയിൽ സഹായിക്കണം. വേലക്കാരിയെ അല്ല ജീവിതപങ്കാളിയെയാണ് വിവാഹം കഴിക്കുന്നതെന്നും കോടതി പറഞ്ഞു. X വിവാഹമോചനക്കേസിലാ ണ് കോടതിയുടെ പരാമർശം. 11:23

വീട്ടുജോലികൾ ഭാര്യയുടെ മാത്രം കടമയല്ല: നിരീക്ഷണവുമായി സുപ്രീം കോടതി Read More »

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ മാത്രം

  സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ മാത്രം. വി ശിവന്‍കുട്ടി, റിയാസ്, സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ നീണ്ട നിര ഇന്ന് പത്രിക നല്‍കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്, കെ മുരളീധരന്‍ അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളും ഇന്ന് പത്രിക നല്‍കും. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, ആര്‍ ശ്രീലേഖ എന്നിവരും

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ മാത്രം Read More »

കുട്ടി ഡ്രൈവർമാരുടെ ഇരുചക്രവാഹന ഡ്രൈവിംഗ്: മണ്ടേക്കാപ്പിൽ പിതാവിനും ഇച്ചിലങ്കോട്ട് മാതാവിനുമെതിരെ കേസ്

കുമ്പള: പ്രായപൂർത്തിയാകാത്തവർക്കു ഇരുചക്രവാഹനങ്ങൾ ഓടിക്കാൻകൊടുത്ത രക്ഷിതാക്കൾക്കെതിരെ കുമ്പള പൊലീസ് രണ്ട് കേസെടുത്തു. വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. കുട്ടി ഡ്രൈവർമാർക്കു നോട്ടീസ് നൽകി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ കയ്യാർ മണ്ടേക്കാപ്പ്, മംഗൽപ്പാടി ഇച്ചിലങ്കോട് എന്നിവിടങ്ങളിൽ നിന്നാണ് പൊലീസ് കുട്ടി ഡ്രൈവർമാരെയും വാഹനങ്ങളും പിടികൂടിയത്. ഇച്ചിലങ്കോട് എൽ പി സ്കൂളിനടുത്ത് ഇന്നലെ ഉച്ചക്കു അപകടകരമായ നിലയിൽ ബൈക്ക് ഓടിക്കുകയായിരുന്ന കുട്ടി ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടയിൽ മാതാവാണ് ബൈക്ക് ഓടിക്കാൻ നൽകിയതെന്നു കുട്ടി ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്നു ബൈക്ക് കസ്റ്റഡിയിലെടുത്ത

കുട്ടി ഡ്രൈവർമാരുടെ ഇരുചക്രവാഹന ഡ്രൈവിംഗ്: മണ്ടേക്കാപ്പിൽ പിതാവിനും ഇച്ചിലങ്കോട്ട് മാതാവിനുമെതിരെ കേസ് Read More »

രണ്ടാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മുൻകൂർ ജാമ്യം റദ്ദാക്കില്ല

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മുൻകൂർ ജാമ്യം റദ്ദാക്കില്ല. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. മുൻകൂർ ജാമ്യം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. രണ്ടാമത്തെ കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ജാമ്യം ലഭിച്ച ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വിളിച്ചിരുന്നു. തുടർന്ന് യുവതി പരാതി നൽകിയിരുന്നു. രാഹുൽ പരാതിക്കാരിയെ വിളിച്ചത് ഭീഷണിപ്പെടുത്താനാണ് എന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. കോടതിയിൽ രാഹുൽ തെറ്റായ രേഖകൾ

രണ്ടാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മുൻകൂർ ജാമ്യം റദ്ദാക്കില്ല Read More »

സീറ്റ് നിഷേധിച്ചു, കടുത്ത പ്രതിഷേധത്തിൽ അലോഷ്യസ് സേവ്യർ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ കെ എസ് യു. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ രാജി വെച്ചു . ഇടുക്കി, പൂഞ്ഞാർ, പീരുമേട് സീറ്റുകളിൽ അലോഷ്യസ് സേവ്യറിനെ കോൺഗ്രസ് പരിഗണിക്കുന്നുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ, ഒടുവിലെ വിവരമനുസരിച്ച് അലോഷ്യസ് സേവ്യറിന് സീറ്റ് നൽകിയിട്ടില്ല. ഇതോടെയാണ് രാജി പ്രഖ്യാപനമെന്നാണ് വിവരം. പീരുമേട് സീറ്റിലായിരുന്നു അലോഷ്യസിനെ ആദ്യം പരിഗണിച്ചത്. എന്നാൽ പ്രദേശിക നേതൃത്വത്തിലെ എതിർപ്പിനെ തുടർന്ന് പീരുമേട് സീറ്റ് ആദ്യം നിഷേധിക്കപ്പെട്ടു. പിന്നീടാണ് ഇടുക്കി

സീറ്റ് നിഷേധിച്ചു, കടുത്ത പ്രതിഷേധത്തിൽ അലോഷ്യസ് സേവ്യർ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചു Read More »

കോതമംഗലത്ത് എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തും പിടിയിൽ; കൊണ്ടുവന്നത് കോളേജ് വിദ്യാർഥികൾക്ക് വിൽക്കാൻ

കൊച്ചി: എറണാകുളം കോതമംഗലത്ത് 37 ഗ്രാം എംഡിഎംഎയുമായി പെൺകുട്ടിയും സുഹൃത്തും എക്സൈസിൻ്റെ പിടിയിൽ. ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെ അറസ്റ്റ് ചെയ്‌തു. ബെംഗളുരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ. ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു.

കോതമംഗലത്ത് എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തും പിടിയിൽ; കൊണ്ടുവന്നത് കോളേജ് വിദ്യാർഥികൾക്ക് വിൽക്കാൻ Read More »

മടിക്കൈ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടിന്റെ മകൻ റോഡരുകിൽ മരിച്ച നിലയിൽ; ഫോറൻസിക് വിദഗ്ദ്ധരും പൊലീസും സ്ഥലത്തെത്തി

കാസർകോട്: മടിക്കൈ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് കോ തോട്ട്പാറയിലെ പ്രമീളയുടെ മകൻ ശ്രീരാജി (28)നെ റോഡരുകിൽ സംശയകരമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്‌ച രാവിലെ കാഞ്ഞിരപ്പൊയിൽ, പെർളത്തുള്ള മാതാവിൻ്റെ വീട്ടിനു സമീപത്തെ റോഡരുകിലാണ് മൃതദേഹം കാണപ്പെട്ടത്. മാതാവിന്റെ മാതാപിതാക്കൾക്ക് ഒപ്പമാണ് ശ്രീരാജ് താമസം. ടിപ്പർ ലോറി ഡ്രൈവർ ആയിരുന്നു. മൊബൈൽ ഫോൺ വീട്ടിൽ ചാർജ്ജ് ചെയ്യാൻ വച്ച നിലയിലാണ്. വിവരമറിഞ്ഞ് ഹൊസ്‌ദുർഗ്ഗ് പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും കഴിഞ്ഞാൽ

മടിക്കൈ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടിന്റെ മകൻ റോഡരുകിൽ മരിച്ച നിലയിൽ; ഫോറൻസിക് വിദഗ്ദ്ധരും പൊലീസും സ്ഥലത്തെത്തി Read More »

ഹോട്ടലുകളിൽ ഭക്ഷണത്തിൻ്റെ വില 30 രൂപ വരെ വർധിപ്പിച്ചു; പാചകവാതക പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു

ആലപ്പുഴ: പാചകവാതക പ്രതിസന്ധിയെത്തുടർന്ന് ഹോട്ടലുകൾ അടച്ചുപൂട്ടുന്നതിനിടെ, നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ പലതും ഭക്ഷണത്തിന്റെ വില കൂട്ടി. സസ്യേതര വിഭവങ്ങൾക്കാണു പ്രധാനമായും വില കൂട്ടിയത്. അൽഫാം പോലെയുള്ള വിഭവങ്ങൾക്കും ബിരിയാണിക്കും 10 മുതൽ 30 വരെ രൂപ കൂട്ടിയിട്ടുണ്ട്. പാചകം ചെയ്യാൻ കൂടുതൽ സമയമെടുക്കുന്നവയ്ക്കാണു വില കൂട്ടിയത്. ചായയ്ക്കും പലഹാരങ്ങൾക്കും വില കൂട്ടിയിട്ടില്ല. പ്രവർത്തനച്ചെലവ് കൂടിയതോടെയാണു ഭക്ഷണത്തിനും വില കൂട്ടേണ്ടി വന്നതെന്നു ഹോട്ടൽ ആൻഡ് റസ്‌റ്ററൻ്റ് അസോസിയേഷൻ സംസ്‌ഥാന കമ്മിറ്റിയംഗം എസ്.കെ. നസീർ പറഞ്ഞു. ജില്ലയിൽ ആയിരത്തോളം ഹോട്ടലുകളാണ്

ഹോട്ടലുകളിൽ ഭക്ഷണത്തിൻ്റെ വില 30 രൂപ വരെ വർധിപ്പിച്ചു; പാചകവാതക പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു Read More »

രേഖകളില്ലാതെ കടത്തിയ 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും പൊലീസ് പിടികൂടി; കള്ളപ്പണം പിടിച്ചത് കേരള – തമിഴ്‌നാട് അതിർത്തിയിൽ വാഹന പരിശോധനയ്ക്കിടെ

ഗൂഡല്ലൂർ: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനെ തുടർന്ന് കേരള – തമിഴ്‌നാട് അതിർത്തികളിൽ പൊലീസ് ആരംഭിച്ച വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന കോടിക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങളും പണവും പിടിച്ചെടുത്തു. ഊട്ടിയിൽ നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂരിൽ നിന്നു ഊട്ടിയിലേക്ക് കടത്തുകയായിരുന്ന 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് രേഖകളില്ലാത്ത നിലയിൽ പിടികൂടിയത്. ഊട്ടിയിലെ പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുവന്ന ആഭരണങ്ങളാണ് ഇതെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത ആഭരണങ്ങൾ ഊട്ടി ആർഡിഒ ഓഫിസിലേക്ക് മാറ്റി. കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഗൂഡല്ലൂരിൽ നടന്ന പരിശോധനയിൽ

രേഖകളില്ലാതെ കടത്തിയ 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും പൊലീസ് പിടികൂടി; കള്ളപ്പണം പിടിച്ചത് കേരള – തമിഴ്‌നാട് അതിർത്തിയിൽ വാഹന പരിശോധനയ്ക്കിടെ Read More »

Scroll to Top