പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; സംഭവം പുലർച്ചെ

കോഴിക്കോട്: പൊലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ കുന്നമംഗലം പിലാശ്ശേരി കളരിക്കണ്ടി കണയം പറമ്പത്ത് ഷജുൽ (38) ആണ് മരിച്ചത്. പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ വെള്ളയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ റെയിൽവേ പാളത്തിലാണ് ഷജുൽ ട്രെയിൻ തട്ടി മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടക്കാവ് പൊലീസ് എഫ്ഐആർ റജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം തുടങ്ങി.

പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; സംഭവം പുലർച്ചെ Read More »

ഉയർന്ന താപനില മുന്നറിയിപ്പ്: 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. സാധാരണയേക്കാൾ രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ

ഉയർന്ന താപനില മുന്നറിയിപ്പ്: 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു Read More »

രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; 1 ലക്ഷത്തിന് തൊട്ടരികിൽ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22കാരറ്റ് 1 ഗ്രാം സ്വർണത്തിന് 12,835 രൂപയാണ് വില വരുന്നത്. അതായത് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,02,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. മാർച്ച് 21ന് അതായത് ശനിയാഴ്ച്ച 1,07,040 രൂപയായിരുന്നു 1 പവൻ സ്വർണത്തിൻ്റെ വില. ഇന്നലെ ഞായറാഴ്ച്ച വിപണിയിൽ

രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; 1 ലക്ഷത്തിന് തൊട്ടരികിൽ സ്വർണ വില Read More »

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടായി കരിയങ്കോട് സ്വദേശി സുജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അശ്വിൻ (23)സാരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് സംഭവം.

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം Read More »

പ്രധാനമന്ത്രി മോദി ഞായറാഴ്ച തൃശ്ശൂരിൽ; പത്മജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച തൃശ്ശൂരിലെത്തും. എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രിയെത്തുക. റോഡ് ഷോയിലും പങ്കെടുക്കും. ആദ്യം പാലക്കാട് എത്തിയതിന് ശേഷമായിരിക്കും തൃശ്ശൂരിലേക്ക് എത്തുക എന്ന വിവരമാണ് പുറത്തുവരുന്നത്. പത്മജക്കൊപ്പം പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുത്തേക്കും. സമയക്രമത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങളിൽ വ്യക്തത വരുന്നതേയുളളൂ.

പ്രധാനമന്ത്രി മോദി ഞായറാഴ്ച തൃശ്ശൂരിൽ; പത്മജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും Read More »

മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം

മൈസൂർ: മൈസൂരു ചന്നപ്പട്ടണയ്ക്ക് സമീപം ഉണ്ടായ ബസ് അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോയ പി കെ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. മുഹമ്മദ് ഫർഹാൻ, സക്കീർ, റഷീദ്. സുൽഫിക്കർ എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന.

മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം Read More »

പണയ സ്വർണം തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടു; ഭാര്യയേയും മകനെയും വെട്ടി യുവാവ്; പിടിയിൽ

കൊല്ലം: ഭാര്യയേയും മകനേയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. ഏരൂർ ആയിരനല്ലൂരിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ആയിരനല്ലൂർ കല്യാണി മുക്കിന് സമീപം നന്ദനത്തിൽ നന്ദകുമാർ ഭാര്യയേയും മകനേയും വെട്ടിപ്പരിക്കേൽപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം. പരിക്കേറ്റ സിമിയേയും മകനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിമിയുടേയും മകൻ്റേയും പണയം വെച്ച സ്വർണ്ണാഭരണങ്ങൾ തിരികെയെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട സിമി വിവരം മാതാവിനെ അറിയിച്ചു. പിന്നാലെയാണ് നന്ദകുമാർ സിമിയെ കത്തികൊണ്ടുകുത്തിയത്.

പണയ സ്വർണം തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടു; ഭാര്യയേയും മകനെയും വെട്ടി യുവാവ്; പിടിയിൽ Read More »

പെട്രോളിന് വില കൂടുമോ? ആശങ്ക പെരുകുന്നു എൽപിജി കരിഞ്ചന്ത തടയാൻ കടുത്ത നടപടികളുമായി കേന്ദ്രം

പ്രീമിയം പെട്രോൾ വില കൂടിയതോടെ രാജ്യത്ത് സാധാരണ പെട്രോൾ ഡീസൽ വില വർധിക്കുമോ എന്ന് ആശങ്ക. ഇൻഡസ്ട്രിയൽ ഡീസലിന് ലിറ്ററിന് 22 രണ്ട് രൂപയാണ് വർദ്ധിച്ചത്. എൽ പി ജി കരിചന്ത തടയാൻ കേന്ദ്രം നടപടി ശക്തമാക്കിയിട്ടുണ്ട്. രണ്ട് ഇന്ത്യൻ എൽ പി ജി കപ്പലുകൾ കൂടി ഹോർമോസ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നു എന്നാണ് വിവരം. പ്രീമിയം പെട്രോളിന് 2.35 പൈസ വരെയും വ്യാവസായിക ആവശ്യങ്ങൾക്കായി വൻ തോതിൽ ഡീസൽ വാങ്ങുന്നവർക്ക് ലിറ്ററിന് 22 രൂപയോളവുമാണ് വില

പെട്രോളിന് വില കൂടുമോ? ആശങ്ക പെരുകുന്നു എൽപിജി കരിഞ്ചന്ത തടയാൻ കടുത്ത നടപടികളുമായി കേന്ദ്രം Read More »

ലിവിംഗ് ടുഗെതറിനിടെ വഴക്ക് ; ആൺസുഹൃത്ത് ശരീരത്തിൽ മദ്യം ഒഴിച്ച് തീ കൊളുത്തിയ കണ്ണൂർ സ്വദേശിനി അതീവ ഗുരുതരാവസ്ഥയിൽ

കൊടകര ആളൂരിന് സമീപം വെള്ളാഞ്ചിറയിൽ യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച് പങ്കാളി. കണ്ണൂർ വാവടി വീട്ടിൽ ലീനക്കാണ് പൊള്ളലേറ്റത്. ലീവിങ് ടുഗതർ ആയി വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെയാണ് തീ പൊള്ളലേറ്റ് നിലയിൽ കണ്ടെത്തിത്. ആൺ സുഹൃത്ത് വിആർ പുരം ശാസ്ത‌ാംകുന്ന് സ്വദേശി ശരത്ത് വിഷ്ണു‌ എന്ന തമ്പുരാൻ ശരത്ത് പൊലീസ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് തീ കൊളുത്തുകയായിരുന്നു. യുവതിയെ ചാലക്കുടിയിലെ സ്വകാര ആശുപത്രിയിലും തുടർന്ന്

ലിവിംഗ് ടുഗെതറിനിടെ വഴക്ക് ; ആൺസുഹൃത്ത് ശരീരത്തിൽ മദ്യം ഒഴിച്ച് തീ കൊളുത്തിയ കണ്ണൂർ സ്വദേശിനി അതീവ ഗുരുതരാവസ്ഥയിൽ Read More »

ഏഴിമല റെയിൽവെ ഗേറ്റ് അറ്റകുറ്റ പണികൾക്കായി അടച്ചിടും

ഏഴിമല റെയിൽവെ ഗേറ്റ് അറ്റകുറ്റ പണികൾക്കായി അടച്ചിടും മാർച്ച് 21 ന് രാവിലെ 9 മണി മുതൽ ഗേറ്റ് അടക്കും. 22 ന് രാവിലെ 9 മണിക്ക് ഗേറ്റ് തുറക്കും. മാർച്ച് 22 ന് രാത്രി 11 മണിക്ക് ഗേറ്റ് അടച്ചതിനുശേഷം 23 ന് രാവിലെ 3 മണിക്ക് ഗേറ്റ് തുറക്കും. 25 ന് വൈകിട്ട് 6 മണിക്ക് ഗേറ്റ് അടക്കും. ഏപ്രിൽ 1 ന് വൈകിട്ട് 6 മണിക്ക് ഗേറ്റ് തുറക്കും

ഏഴിമല റെയിൽവെ ഗേറ്റ് അറ്റകുറ്റ പണികൾക്കായി അടച്ചിടും Read More »

Scroll to Top