രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; 1 ലക്ഷത്തിന് തൊട്ടരികിൽ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22കാരറ്റ് 1 ഗ്രാം സ്വർണത്തിന് 12,835 രൂപയാണ് വില വരുന്നത്. അതായത് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,02,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.
മാർച്ച് 21ന് അതായത് ശനിയാഴ്ച്ച 1,07,040 രൂപയായിരുന്നു 1 പവൻ സ്വർണത്തിൻ്റെ വില. ഇന്നലെ ഞായറാഴ്ച്ച വിപണിയിൽ വില മാറ്റമുണ്ടായില്ല. ഇങ്ങനെ കുത്തനെ കുറയുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി മാസത്തിലെ തുടക്കത്തിലെ വിലയോട് അടുക്കുകയാണ് ഈ ട്രെൻ്റിൽ സ്വർണ വില.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top