കാസർകോട്: മടിക്കൈ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് കോ തോട്ട്പാറയിലെ പ്രമീളയുടെ മകൻ ശ്രീരാജി (28)നെ റോഡരുകിൽ സംശയകരമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്‌ച രാവിലെ കാഞ്ഞിരപ്പൊയിൽ, പെർളത്തുള്ള മാതാവിൻ്റെ വീട്ടിനു സമീപത്തെ റോഡരുകിലാണ് മൃതദേഹം കാണപ്പെട്ടത്. മാതാവിന്റെ മാതാപിതാക്കൾക്ക് ഒപ്പമാണ് ശ്രീരാജ് താമസം. ടിപ്പർ ലോറി ഡ്രൈവർ ആയിരുന്നു. മൊബൈൽ ഫോൺ വീട്ടിൽ ചാർജ്ജ് ചെയ്യാൻ വച്ച നിലയിലാണ്. വിവരമറിഞ്ഞ് ഹൊസ്‌ദുർഗ്ഗ് പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും കഴിഞ്ഞാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കുവാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
മടിക്കൈ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടിന്റെ മകൻ റോഡരുകിൽ മരിച്ച നിലയിൽ; ഫോറൻസിക് വിദഗ്ദ്ധരും പൊലീസും സ്ഥലത്തെത്തി


