വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കൊല്ലം അഡീഷണൽ സെഷൻഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. മറ്റൊരു കേസിൽ പ്രതിയായ സന്ദീപുമായി 2023 മെയ് 10ന് രാത്രി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു അക്രമം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന വന്ദനയെ പരിശോധനയ്ക്കിടയിൽ സന്ദീപൻ മാരകമായി അക്രമിക്കുകയായിരുന്നു. കേരള മസഃസാക്ഷിയെ ഞെട്ടിച്ച കേസിൽ രണ്ടര വർഷത്തിനുശേഷമാണ് കോടതി വിധി പറയുന്നത്. കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. 2023 മെയ് 10 ന് പുലർച്ചെയാണ് വന്ദന ദാസ് മരിച്ചത്.

മാതാപിതാക്കളുടെ ഏകമകളായിരുന്നു വന്ദന. എം.ബി.ബി.എസ് പഠനത്തിനുശേഷം ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് ക്രൂരമായി കൊല ചെയ്യപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top