റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. തിരൂരങ്ങാടി നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി.എം.എ സമീറിൻ്റെ റോഡ് ഷോയ്ക്കിടെയിലാണ് സംഭവം. മുസ്ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ് കോയ(75)യാണ് മരിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനത്തിനിടെ ആലുങ്ങൽ ബീച്ചിൽ വെച്ചാണ് സംഭവം. സ്ഥാനാർത്ഥിക്ക് പ്രവർത്തകർ ഹാരമണിയിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മുഹമ്മദ് കോയ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു മുഹമ്മദ് കോയ പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് റോഡ് ഷോയിൽ പങ്കെടുത്തത്. മുഹമ്മദ് കോയയുടെ മരണത്തിന് പിന്നാലെ റോഡ് ഷോ നിർത്തിവെച്ചു. സ്ഥാനാർത്ഥി പി.എം.എ സമീർ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിക്കുകയും കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിക്കുകയും ചെയ്തു‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top