കണ്ണൂർ : മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് (42) അന്തരിച്ചു.
അസുഖബാധിതനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇന്ത്യ വിഷൻ, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യൻ വോളി താരം മനു ജോസഫ് സഹോദരനാണ്. സംസ്കാരം നാളെ പയ്യാവൂരിൽ. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. വെള്ളി പകൽ 9.30ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ സംസ്കരിക്കും.
മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു


