കണ്ണൂർ: പാനൂരിൽ സ്ഫോടക വസ്തു പൊട്ടി 11 വയസുകാരന് പരിക്കേറ്റ സംഭവത്തിൽ ദുരൂഹത നീക്കി പൊലീസ്. കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പൊലീസ് വിശദീകരണം. കർട്ടൻ പൈപ്പിന്റെ സ്റ്റീൽ ബോൾ ഉപയോഗിച്ച് സ്ഫോടകവസ്‌തു നിർമിക്കാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഓലപ്പടക്കം അഴിച്ച് വെടിമരുന്ന് സ്റ്റീൽ ബോളിൽ നിറച്ച് തീ കൊളുത്തിയപ്പോഴാണ് അപകടമുണ്ടായത്. വെടിമരുന്ന് സ്റ്റീൽ ഡബ്ബയിൽ നിറച്ച് കളിക്കുന്നതിനിടെയായിരുന്നു കുട്ടിക്ക് പരിക്കേറ്റത്. സ്ഫോടനത്തിൽ പതിമൂന്നുകാരൻ്റെ വിരൽ അറ്റ് പോയിരുന്നു. കുട്ടി പൊലീസിന് മൊഴി നൽകിയതോടെയാണ് സംഭവത്തിലെ ദുരൂഹത നീങ്ങിയത്.സ്ഥലത്തുനിന്നും ഓലപ്പടക്കവും അവശിഷ്‌ടങ്ങളും കണ്ടെടുത്തിരുന്നു. ചൊവ്വാഴ്ച രണ്ടരയോടെയാണ് സംഭവം നടന്നത്. വീടിനോട് ചേർന്ന് കിണർ കുഴിക്കാനുള്ള സ്ഥലത്ത് വെച്ചായിരുന്നു കുട്ടിക്ക് കളിക്കുന്നതിനിടെ അപകടമുണ്ടായത്. ഇടതുകൈക്ക് മാരകമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പാനൂരിൽ സ്ഫോടക വസ്തു പൊട്ടി 11കാരന് പരിക്കേറ്റ സംഭവം: ദുരൂഹത നീക്കി പൊലീസ്; അപകടം കുട്ടികൾ കളിക്കുന്നതിനിടെ


