തിമിരയിൽ 2011 ൽ ബി ജെ പി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു എന്ന കേസിൽ, സിപിഎം പ്രവർത്തകരെ തടവിനു ശിക്ഷിച്ച തളിപ്പറമ്പ സെഷൻസ് കോടതി വിധിക്ക് ഹൈക്കോടതി സ്റ്റേ

തിമിരയിൽ 2011 ൽ ബി ജെ പി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു എന്ന കേസിൽ, സിപിഎം പ്രവർത്തകരെ തടവിനു ശിക്ഷിച്ച തളിപ്പറമ്പ സെഷൻസ് കോടതി വിധിക്ക് ഹൈക്കോടതി സ്റ്റേ. പ്രതികൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുന്ന സിപിഎം മുൻ ആലക്കോട് ഏരിയ സെക്രട്ടറിയും ആലക്കോട് പഞ്ചായത്ത് അംഗവുമായ, പി വി ബാബുരാജ് , ഏരിയ കമ്മിറ്റി അംഗവും തടിക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ പ്രതീപ് കുമാർ, തിമിരി ലോക്കൽ സെക്രട്ടറി പി പി സത്യൻ , പാലേരി വിജയൻ , ഇ വി വിനോദ്, എം കെ ശിവപ്രകാശ്, കെ വി ജനാർദ്ദനൻ, കെ പി സുരേഷ്, ടി വി ബിനു , ടോബി തെക്കേവയൽ എന്നിവരെ തടവിനും പിഴക്കും ശിക്ഷിച്ച കീഴ്കോടതി വിധിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ട് കഴിഞ്ഞ ഏപ്രിൽ 18 ന് ആയിരുന്നു കീഴ്‌ക്കോടതി ഇവരെ ശിക്ഷിച്ച് ജയിലിലേക്ക് അയച്ചത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top