മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് ‘സ്വർണക്കള്ളൻ’ ‘അടിക്കുറിപ്പ്’; പത്തൊൻപതുകാരനെതിരെ കേസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫോട്ടോ ‘സ്വർണക്കള്ളൻ’ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പത്തൊൻപതുകാരനെതിരെ പൊലീസ് കേസെടുത്തു. സിപിഎം പ്രവർത്തകനും പിണറായി സ്വദേശിയുമായ സുധീറിന്റെ പരാതിയിൽ കണ്ണൂർ പച്ചപ്പൊയ്‌ക സ്വദേശി അനുനന്ദിനെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രിയദർശിനി ഓലായിക്കര എന്ന പേജിലാണ് ചിത്രം പങ്കുവച്ചത്.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും മനഃപ്പൂർവം ലഹളയുണ്ടാക്കാനും സോഷ്യൽ മീഡിയയിലൂടെ ശ്രമിച്ചുവെന്നാണ് പരാതിക്കാരൻ്റെ ആരോപണം. പരാതിക്കാരനും സിപിഎം പ്രവർത്തകർക്കും ഇതുവഴി മാനസിക വിഷമം ഉണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top