Latest News

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് അസാധാരണ നടപടി. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരുടെ ജാമ്യമാണ് കോടതി റദ്ദ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്യാനും കോടതി നിർദേശിച്ചു. പ്രതികൾ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. കഴിഞ്ഞയാഴ്ചയാണ് ഷുഹൈബ് കേസിൽ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളെ കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കൊലപാതക […]

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു Read More »

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ. ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 1-ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കുറ്റക്കാരായ 13 പ്രതികൾക്കുമെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങൾ നിലനിൽക്കുമെന്ന് ഹൈക്കോടതി

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം Read More »

സ്വർണവില കൂടി ഇന്നത്തെ വില അറിയാം പവന് 1,16,880 രൂപ ഗ്രാമിന് 14,610 രൂപ

അന്താരാഷ്ട്ര വിപണിയിലെയും ആഗോള സാമ്പത്തിക രംഗത്തെയും പ്രവചനങ്ങളാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണമായത് തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണ്ണത്തിന് 240 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,16,880 രൂപയായി മാറി. പവന് ആനുപാതികമായി ഗ്രാമിനും വില ഉയർന്നിട്ടുണ്ട്. ഗ്രാമിന് 30 രൂപ വർദ്ധിച്ച് ഒരു ഗ്രാം സ്വർണ്ണത്തിന് 14,610 രൂപയാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ കൂടി

സ്വർണവില കൂടി ഇന്നത്തെ വില അറിയാം പവന് 1,16,880 രൂപ ഗ്രാമിന് 14,610 രൂപ Read More »

പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: വിധി നടപ്പിലാക്കണമെന്ന് ഹൈക്കോടതി; സാവകാശം തേടി സർക്കാർ

കൊച്ചി: പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പിലാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി. കോടതി വിധിയെ സർക്കാർ അനുസരിക്കുകയാണ് വേണ്ടതെന്നും കുടിയൊഴിപ്പിക്കലിൽ സാങ്കേതികത പറയുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. കോടതി വിധിയുടെ ശക്തിയെ ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ‘കോടതി വിധി സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാൻ താമസക്കാർ ഒന്നും ചെയ്‌തിട്ടില്ല. തർക്ക ഭൂമിയിൽ താമസിക്കുന്നവർക്ക് നിയമപരമായ അവകാശം ഉണ്ടാകണം. അവകാശം സ്ഥാപിച്ചെടുക്കാൻ നിയമവഴി തേടിയിട്ടില്ല. കോടതിയെ സമീപിക്കാത്തിടത്തോളം കുടിയൊഴിപ്പിക്കലിനെ തടയാനാവില്ല’, ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ്

പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: വിധി നടപ്പിലാക്കണമെന്ന് ഹൈക്കോടതി; സാവകാശം തേടി സർക്കാർ Read More »

ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം: ശരീരത്തിൽ മർദനമേറ്റ പാടുകൾ, ഭർത്താവ് കസ്റ്റഡിയിൽ

കാസർകോട് പാണലത്ത് ഭർതൃവീട്ടിൽ വെച്ച് 24 വയസുകാരിയായ ഫാത്തിമത്ത് സുഫൈദ ആസിഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആദിലിനെ വിദ്യാനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു വർഷം മുൻപ് വിവാഹിതയായ സുഫൈദയെ ഭർത്താവും കുടുംബവും സ്വർണത്തെച്ചൊല്ലി നിരന്തരം ഗാർഹിക പീഡനത്തിന് ഇരയാക്കിയിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. പീഡനം സഹിക്കവയ്യാതെ സുഫൈദയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ എത്തിയ സമയത്ത് ഭർതൃവീട്ടിൽ വെച്ചുണ്ടായ തർക്കത്തിൽ മനംനൊന്താണ് യുവതി ആസിഡ് കുടിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്കിടെ യുവതിയുടെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തുകയും

ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം: ശരീരത്തിൽ മർദനമേറ്റ പാടുകൾ, ഭർത്താവ് കസ്റ്റഡിയിൽ Read More »

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഇന്ന് ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് Read More »

ഇന്ധനവിലയിൽവീണ്ടും വർധന

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോൾ വില ലിറ്ററിന് 2.61 രൂപയും ഡീസൽ വില ലിറ്ററിന് 2.71 രൂപയുമാണ് എണ്ണ വിപണന കമ്പനികൾ വർധിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ നാലാമത്തെ വർധനവാണിത്. ഒരു ബാരൽ ക്രൂഡ് ഓയിൽ വില നിലവിൽ 100 ഡോളറിന് താഴെയാണ് ഉള്ളത്. പശ്ചിമേഷ്യയിലെ നീണ്ടു നിൽക്കുന്ന സംഘർഷങ്ങൾ, ആഗോള അസംസ്കൃത എണ്ണ വിലയിലെ വർധനവ്, എണ്ണ വിപണന കമ്പനികളിൽ വർധിച്ചുവരുന്ന സമ്മർദ്ദം എന്നിവ പെട്രോൾ, ഡീസൽ വിലകളിലെ സമീപകാല വർധനവ് എന്നിവയാണ് ഇന്ധന വിലയിൽ പ്രതിഫലിപ്പിക്കുന്നത്.

ഇന്ധനവിലയിൽവീണ്ടും വർധന Read More »

അട്ടപ്പാടി: ഒന്നാം പ്രതിയെ വെറുതെവിട്ടു; മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി

പാലക്കാട്: അട്ടപ്പാടി മധുക്കൊലക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ മണ്ണാർക്കാട് കോടതി വെറുതെവിട്ട രണ്ട് പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തി.

അട്ടപ്പാടി: ഒന്നാം പ്രതിയെ വെറുതെവിട്ടു; മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി Read More »

കീഴൂരിൽ നടക്കാൻ ഇറങ്ങിയ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർകോട്: നടക്കാൻ ഇറങ്ങിയ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ തെരുവത്തെ ഇല്ലു എന്ന വി നിനിൽ കുമാർ (36) ആണ് മരിച്ചത്. കളനാട് റെയിൽ സ്‌റ്റേഷനു സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. അമ്മാവന്റെ ഉടമസ്ഥതയിലുള്ള കടയിൽ ജോലിചെയ്‌തു വരികയായിരുന്നു. പതിവുപോലെ നടക്കാൻ ഇറങ്ങിയപ്പോൾ വെള്ളിയാഴ്ച്‌ രാത്രി ട്രയിൻ തട്ടി മരിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. തറവാട് ക്ഷേത്രത്തിൽ വിളക്കു വയ്ക്കുന്ന അന്തിത്തിരിയൻ കൂടിയായിരുന്നു നിനിൻ. കീഴൂർ കളരി അമ്പലത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു.

കീഴൂരിൽ നടക്കാൻ ഇറങ്ങിയ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ Read More »

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കും: ഗതാ ഗതമന്ത്രി സി പി ജോൺ

ഏതൊക്കെ സർവീസുകളിൽ സൗജന്യം എന്നതിൽ ചർച്ച തുടരുകയാണ്. തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകൾക്ക് കൈത്താങ്ങാകും. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ഗതാ ഗതവകുപ്പ് മന്ത്രി സി പി ജോൺ. സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്നും കെഎസ്ആർടിസിയെ നഷ്‌ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമ്പത്തുണ്ട്, അതിനെ ഉപയോഗപ്പെടുത്തും. ഏതൊക്കെ സർവീസുകളിൽ സൗജന്യം

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കും: ഗതാ ഗതമന്ത്രി സി പി ജോൺ Read More »

Scroll to Top