Latest News

കണ്ണൂരിൽ വൻ ദുരന്തം ഒഴിവായി; പാർക്കിലെ കൂറ്റൻ മരം കാറിന് മുകളിലേക്ക് കടപുഴകി വീണു

കണ്ണൂരിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കണ്ണൂർ എസ്.എൻ പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. ഇന്ന് (മെയ് 23) ഉച്ചയോടെയാണ് സംഭവം. പാർക്കിനുള്ളിൽ നിന്നിരുന്ന ഭീമാകാരമായ മരം വേരോടെ പിഴുത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടാക്സി കാറിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് കാറിനുള്ളിലോ തൊട്ടടുത്ത റോഡിലോ ആളുകൾ ഇല്ലാതിരുന്നതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്. മരം വീണതിനെത്തുടർന്ന് കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതരും നാട്ടുകാരും ചേർന്ന് മരം […]

കണ്ണൂരിൽ വൻ ദുരന്തം ഒഴിവായി; പാർക്കിലെ കൂറ്റൻ മരം കാറിന് മുകളിലേക്ക് കടപുഴകി വീണു Read More »

കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്സ് റേ ഫിലിമില്ല, മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കാൻ നിർദേശം, രോഗികൾ വലയുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്സറേ ഫിലിമില്ലാത്തുകാരണം ഇമേജുകൾ എടുത്തു നൽകുന്നത് രോഗികളുടെ മൊബൈൽ ഫോണിൽ. കമ്പ്യൂട്ടറിൽ നിന്നും മൊബൈൽ ഫോണിലെടുത്ത ഇമേജുകളുടെ ഫോട്ടോ ഡോക്ടറെ കാണിക്കാനാണ് നിർദേശം. വലിയ ബുദ്ധിമുട്ടാണ് ഇതു കാരണം രോഗികൾ നേരിടുന്നത്. കമ്പനി ഫിലിം വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് തന്നെ പ്രശ്‌ം പരിഹരിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പ്രതികരിച്ചു. നല്ല ക്ലാരിറ്റിയുള്ള മൊബൈൽ ഫോൺ ക്യാമറയില്ലെങ്കിൽ ഒന്നും വ്യക്തമാകില്ലെന്നാണ് രോഗികൾ പറയുന്നത്.കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്സ് റേ ഫിലിമില്ല, മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കാൻ നിർദേശം, രോഗികൾ വലയുന്നു Read More »

ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചു, ഫയലുകൾ തിരുത്തി: എസ്ഐടി കണ്ടെത്തൽ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ മർദ്ദിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചുവെന്ന് എസ്പെഐടിയുടെ കണ്ടെത്തൽ. കേസ് ഡയറി തിരുത്താൻ എം ആർ അജിത് കുമാർ നിർദ്ദേശം നൽകിയെന്നും റിപ്പോർട്ട് തിരുത്താൻ ആലപ്പുഴ ഡിവൈഎസ്‌പി സുനിൽ രാജിനെ എഡിജിപിയുടെ ഓഫീസിലേക്ക് മൂന്ന് തവണ രഹസ്യമായി വിളിച്ചുവരുത്തിയെന്നുമാണ് എസ്ഐടിയുടെ റിപ്പോർട്ട്. എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ ലഭിച്ചു. പേരൂർക്കടയിലെ എഡിജിപി ഓഫീസിലേക്ക് ഡിവൈഎസ്‌പി സുനിൽ

ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചു, ഫയലുകൾ തിരുത്തി: എസ്ഐടി കണ്ടെത്തൽ Read More »

കുതിച്ച് പായുന്ന ഇന്ധന വില; രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വിലവര്‍ധന

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വര്‍ധിച്ചു. രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് 99.51 രൂപയും ഡീസലിന് 92.49 രൂപയുമായി. ഈ മാസം മെയ് 19നും 15നും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു. മെയ് 19ന് പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമായിരുന്നു വര്‍ധിപ്പിച്ചത്. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമായിരുന്നു മെയ് 15ന് വര്‍ധിപ്പിച്ചത്. ഇതിനിടെ സിഎന്‍ജി വിലയും

കുതിച്ച് പായുന്ന ഇന്ധന വില; രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വിലവര്‍ധന Read More »

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. വിദേശത്തുനിന്നെത്തുന്ന രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷനായി മൂന്ന് ആശുപത്രികൾ സജ്ജീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കണമെന്നും സിയാൽ അധികൃതർ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.വിമാനത്താവളത്തിൽ 24 മണിക്കൂർ നിരീക്ഷണം തുടരും. തെർമൽ സ്ക‌ാനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ, ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവയും ഏർപ്പെടുത്താൻ തീരുമാനമായി. റിപ്പോർട്ട് ചെയ്തിട്ടുള്ള

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം Read More »

സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ദേവസ്വം മന്ത്രി കെ. മുരളീധരനും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണും അടക്കമുള്ളവര്‍ പങ്കെടുക്കും. ജില്ലാതല ഉദ്ഘാടനം മന്ത്രിമാരാവും നിര്‍വഹിക്കുക. പരിപാടികളില്‍ ജനപ്രതിനിധികള്‍ക്ക് പുറമേ വിദ്യാഭ്യാസ പ്രവര്‍ത്തകരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും

സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് Read More »

ബക്രീദ് പ്രമാണിച്ച് സപ്ലൈകോയുടെ പ്രത്യേക കിറ്റ്; വൻ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും

തിരുവനന്തപുരം: വരാനിരിക്കുന്ന ബക്രീദ് (ഈദുൽ അസ്ഹ) പ്രമാണിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക കിറ്റുമായി സപ്ലൈകോ. വിപണി വിലയേക്കാൾ വൻ ലാഭത്തിലാണ് സപ്ലൈകോ ഈ ഉത്സവകാല കിറ്റ് പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്. പൊതുവിപണിയിൽ 1101 രൂപ വിലവരുന്ന 10 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ പ്രത്യേക കിറ്റാണ് സപ്ലൈകോ വഴി കേവലം 850 രൂപയ്ക്ക് ലഭ്യമാക്കുന്നത്. ഇതുവഴി ഒരോ കിറ്റിലും ഉപഭോക്താക്കൾക്ക് 250 രൂപയിലധികം ലാഭിക്കാൻ സാധിക്കും. ഈ വരുന്ന മേയ് 26 വരെ സപ്ലൈകോയുടെ തിരഞ്ഞെടുക്കപ്പെട്ട സൂപ്പർമാർക്കറ്റുകളിലും ഔട്ട്‌ലെറ്റുകളിലും ഈ

ബക്രീദ് പ്രമാണിച്ച് സപ്ലൈകോയുടെ പ്രത്യേക കിറ്റ്; വൻ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും Read More »

വരുംദിവസങ്ങളിൽ പുറത്തിറങ്ങുമ്പോൾ കുട മറക്കണ്ട, മഴ വരുന്നുണ്ട്; 26ന് കാലവർഷമെത്തിയേക്കും, ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഈ മാസം 26 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ആലപ്പുഴയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ശക്തമായ മഴയ്ക്കും മണിക്കൂറിൽ വരെ വേ ഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ശക്തമായി കേരളം തെക്കൻ തമിഴ്‌നാട് എന്നിവയ്ക്ക് മുകളിലൂടെ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതായും അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,

വരുംദിവസങ്ങളിൽ പുറത്തിറങ്ങുമ്പോൾ കുട മറക്കണ്ട, മഴ വരുന്നുണ്ട്; 26ന് കാലവർഷമെത്തിയേക്കും, ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് Read More »

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടര്‍

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും. പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുന്നതും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് സിബിഐ. എന്‍ടിഎയിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്‌തേക്കും. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകള്‍ പരി?ഗണിക്കും. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്ററി സമിതിക്ക് മുന്‍പില്‍ പരീക്ഷ നടത്തിപ്പില്‍ വീഴ്ച പറ്റിയെന്ന് എന്‍ടിഎ സമ്മതിച്ചിരുന്നു. പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യപേപ്പര്‍ ചോര്‍ച്ച ബാധിച്ചു എന്ന് എന്‍ടിഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടര്‍ Read More »

കോക്രോച്ച് അക്കൗണ്ട്; കാസർകോട്ടും ഇൻ്റലിജൻസ് ഏജൻസികളുടെ നിരീക്ഷണം

കാസർകോട്: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിനോടുള്ള പ്രതിഷേധം ആളിക്കത്തിയതിനെ തുടർന്ന് പൂട്ടിയ കോക്രോച്ച് അക്കൗണ്ടിനു പകരം തുടങ്ങിയ എക്‌സ് അക്കൗണ്ടിലും യുവജനങ്ങളുടെ തള്ളിക്കയറ്റം. ‘കോക്രോച്ച് ഈസ് ബാക്ക് ‘എന്ന പുതിയ അക്കൗണ്ട് തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ മാത്രം ഒരു ലക്ഷത്തിലേറെ പേരാണ് ഫോളോവേഴ്‌സായി എത്തിയത്. ഇത് വലിയ മുന്നേറ്റമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതേ തുടർന്ന് പുതിയ അക്കൗണ്ട് വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. പുതുതായി ഫോളോവേഴ്‌സായി എത്തുന്നവരെല്ലാം നിരീക്ഷണത്തിലായിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ശക്തമായ

കോക്രോച്ച് അക്കൗണ്ട്; കാസർകോട്ടും ഇൻ്റലിജൻസ് ഏജൻസികളുടെ നിരീക്ഷണം Read More »

Scroll to Top